എന്താണ് പുതിയ പൊതുപരീക്ഷ ക്രമക്കേട് തടയല്‍ നിയമം?

പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്നു കണ്ടെത്തിയാല്‍ 5 മുതല്‍ 10 വരെ വര്‍ഷം തടവു ലഭിക്കും. ഒരു കോടി രൂപയില്‍ കുറയാത്ത പിഴയുമുണ്ടാകും.

author-image
Prana
New Update
neeet

Neet exam

Listen to this article
0.75x 1x 1.5x
00:00 / 00:00

പൊതുപരീക്ഷ (ക്രമക്കേട് തടയുന്നതിനുള്ള) നിയമ വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്സി), സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ്സി), റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ബാങ്കിങ് പഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്), നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പരീക്ഷകള്‍ക്ക് ഇതു ബാധകമാവും.
പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്നു കണ്ടെത്തിയാല്‍ 5 മുതല്‍ 10 വരെ വര്‍ഷം തടവു ലഭിക്കും. ഒരു കോടി രൂപയില്‍ കുറയാത്ത പിഴയുമുണ്ടാകും. ഏതെങ്കിലും സ്ഥാപനമാണു ക്രമക്കേടു നടത്തുന്നതെങ്കില്‍ അവരുടെ സ്വത്തുവകകള്‍ കണ്ടു കെട്ടും. വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ മൂന്നു മുതല്‍ 5 വരെ വര്‍ഷമാണു തടവ്. 10 ലക്ഷം രൂപവരെ പിഴ ലഭിച്ചേക്കാം. കംപ്യൂട്ടറൈസ്ഡ് പരീക്ഷകള്‍ കുറ്റമറ്റതാക്കാന്‍ ഉന്നതതല ദേശീയ സാങ്കേതിക സമിതി ഉണ്ടാക്കാനും നിര്‍ദേശമുണ്ട്.ചോദ്യക്കടലാസ് ചോര്‍ത്തല്‍ അടക്കം 20 കുറ്റങ്ങളാണു നിയമത്തിലുള്ളത്. ആള്‍മാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരിക്കും. മത്സരപ്പരീക്ഷകളിലെ സുരക്ഷാചട്ടങ്ങളുടെ ലംഘനം, സീറ്റിങ് അറേഞ്ച്‌മെന്റിലെ ക്രമക്കേട്, കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങളുടെ ലംഘനം എന്നിവയും കുറ്റങ്ങളായി നിര്‍വചിക്കുന്നു.
ഡിവൈഎസ്പി/അസി. കമ്മിഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്. ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്.അര്‍ഹരായ വിദ്യാര്‍ഥികളുടെയും ഉദ്യോഗാര്‍ഥികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സുതാര്യത ഉറപ്പാക്കാനുമാണു നിയമം നടപ്പാക്കുന്നതെന്നാണ് നിയമത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

 

neet exam