'മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഗൗരീ ലങ്കേഷിനെ വെടി വെച്ചു കൊന്ന പ്രതിയും'

2017 ൽ കർണ്ണാടകയിൽ ഗൗരീ ലങ്കേഷിനെ വെടി വെച്ചു കൊന്ന പ്രതികളിലൊരാളാണ് ശ്രീകാന്ത് പങ്കാർക്കർ. ഇതേ വർഷം സൺബേൺ മ്യൂസിക് ഫെസ്റ്റിവൽ എന്നത് ഹിന്ദു വിരുദ്ധമായി അദ്ദേഹത്തിന് തോന്നിയപ്പോൾ ബോംബ് വെച്ചത്തിന്റെ പേരിലും അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു

author-image
Rajesh T L
New Update
kk

2017 ൽ കർണ്ണാടകയിൽ ഗൗരീ ലങ്കേഷിനെ വെടി വെച്ചു കൊന്ന പ്രതികളിലൊരാളാണ്   ശ്രീകാന്ത് പങ്കാർക്കർ. ഇതേ വർഷം സൺബേൺ മ്യൂസിക് ഫെസ്റ്റിവൽ എന്നത് ഹിന്ദു വിരുദ്ധമായി അദ്ദേഹത്തിന്  തോന്നിയപ്പോൾ ബോംബ് വെച്ചത്തിന്റെ  പേരിലും  അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു.സെപ്റ്റംബറിൽ കർണ്ണാടക ഹൈക്കോടതിയിലെ  സംഘ  പരിവാറുകാർ   ഇയാൾക്ക് ജാമ്യം നൽകി .കുറച്ചു  ദിവസങ്ങൾക്കു  മുൻപ്  വെള്ളിയാഴ്ചയാണ്   പങ്കാർക്കർ ഏകനാഥ് ഷിൻ്റെയുടെ ശിവസേനയിൽ ചേർന്നത്.ഇപ്പോൾ  ശിവസേനയ്ക്കു വേണ്ടി  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ  നടത്തുന്നു. ഇതാണ് ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സാഹചര്യമെന്ന വിമർശനങ്ങളാണ്  സംഘപരിവാറിനെതിരെ   ഉയരുന്നത്.ഹരിയാന തെരഞ്ഞെടുപ്പു സമയം ഗുർമീതിനെ പുറത്തു വിട്ടതും  അദ്ദേഹം  ബിജെപിക്ക് വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്തതും  ഇതിനു  തെളിവാണ്.

ഇപ്പോൾ മറ്റൊരു ഭീകരനായ  നേതാവാണ്  സംഘപരിവാറിനു  വേണ്ടി പ്രവർത്തിക്കുന്നത്.ഫാസിസം ജനങ്ങൾക്ക് മേൽ എവിടെയും ശക്തമായി സ്വാധീനം ചെലുത്തുന്നുണ്ട്  എന്നതാണ്  ഇവിടെ  പ്രകടമാകുന്നത്.  ഗുർമീതും പങ്കാർക്കറും വീര കഥാപാത്രങ്ങളായി കാണുന്ന  സ്ഥിതിയാണ്   ദേശീയ രാഷ്ട്രീയത്തിൽ ശക്തമാകുന്നതെന്ന്  രാഷ്ട്രീയ നിരീക്ഷകർ  വിലയിരുത്തുന്നു. 

സുരേഷ് ഗോപി ജയിച്ചതും ഇങ്ങിനെയാണ് എന്നു കരുതുകയും ആഴത്തിൽ പഠിക്കുകയും ചെയ്യുന്നതിന് പകരം പൂരപ്പറമ്പിൽ കറങ്ങി നടക്കുകയാണ് കേരളത്തിലെ പ്രബുദ്ധ രാഷ്ട്രീയം  എന്ന  വിമർശനങ്ങളും  നാനാ ഭാഗത്ത്  നിന്നും  ഉയർന്നു കേൾക്കുന്നു. ഗൗരി ലങ്കേഷിനെ ഫാസിസ്റ്റുകൾക്ക് ഭയമായിരുന്നു ... അതാണ് കൊന്നു കളഞ്ഞതെന്നും  രാഷ്ട്രീയ  നിരീക്ഷകർ  വ്യക്തമാക്കുന്നുണ്ട്.

election maharashtra Eknath Shinde-led Shiv Sena niyamasabha election