ഉത്തർപ്രദേശിൽ ഡബിൾ ഡക്കർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.ഉത്തർപ്രദേശിലെ അലിഗഢിന് സമീപം യമുന എക്‌സ്പ്രസ് വേയിൽ ഡൽഹിയിൽ നിന്ന് അലിഗഢിലേക്ക് പോവുകയായിരുന്ന ബസും ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.ഇതിൽ 5 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർ മരിച്ചു.പതിനഞ്ചിലധികം യാത്രക്കാർ ബസിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.വിവരമറിഞ്ഞെത്തിയ നാട്ടുകാർ ബസിൻ്റെ ചില്ലുകൾ തകർത്താണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.അപകട കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.
ഉത്തർപ്രദേശിൽ ഡബിൾ ഡക്കർ ബസും ലോറിയും കുട്ടിയിടിച്ച് അപകടം
ഉത്തർപ്രദേശിൽ ഡബിൾ ഡക്കർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.
New Update