ഉത്തരാഖണ്ഡിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; 10 പേർ മരിച്ചു

author-image
Anagha Rajeev
New Update
k

ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. 23 പേർക്ക് പരുക്കേറ്റു. രുദ്രപ്രയാഗിലെ റെയ്ത്തോളിയിൽ ഋഷികേശ്–ബദ്രിനാഥ് ദേശീയപാതയിലാണ് സംഭവം.

കൊക്കയിലേക്ക് വീണ ട്രാവലർ അളകനന്ദ നദിയിൽ പതിച്ചു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി  ജില്ലാ നിർദേശം നൽകി.

 

accident news Uttarakhand