. ഇന്ത്യയു.എ.ഇ ബഹുമുഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ അബുദാബി കിരീടാവകാശി ശെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തിഖ ബന്ധത്തെക്കുറിച്ചും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അഞ്ച് കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പിന്നീട് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കമ്പനിയും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ബറക ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് മേഖലയിലെ ധാരണാപത്രമാണ് ഇതില്‍ ഒന്ന്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മില്‍ ദീര്‍ഘകാല എല്‍എന്‍ജി വിതരണത്തിനുള്ള കരാറും ഒപ്പുവച്ചു.
ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളുടെ വികസനം സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരും അബുദാബി ഡെവലപ്‌മെന്റല്‍ ഹോള്‍ഡിംഗ് കമ്പനി പിജെഎസ്‌സിയും (എഡിക്യു) തമ്മിലും ഒരു ധാരണാപത്രം ഒപ്പുവച്ചു. അഡ്‌നോക്കും ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. കൂടിക്കാഴ്ചക്ക് ശേഷം കിരീടാവകാശി രാജ്ഘട്ട് സന്ദര്‍ശിച്ച് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്നലെയാണ് ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ശെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ന്യൂഡല്‍ഹിയിലെത്തിയത്. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം നാളെ മുംബൈയിലേക്ക് പോകും.
ചരിത്രപരമായി അടുത്ത സൗഹൃദബന്ധം പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും യുഎഇയും. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, ഊര്‍ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്.
202223 ല്‍ ഇന്ത്യയുഎഇ വ്യാപാരം 85 ബില്യണ്‍ ഡോളറിലെത്തി. 202223 വര്‍ഷത്തില്‍ ചൈനക്കും യുഎസിനും പിന്നാലെ യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു.