പഞ്ചാബിൽ ആം ആദ്മിക്ക് ഉജ്ജ്വല വിജയം

എഎപി എംഎൽഎ ആയിരുന്ന ശീതൾ അംഗുറൽ മാർച്ച് 28ന് ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ടിക്കറ്റിലാണ് ശീതൾ മത്സരിച്ചത്.

author-image
Anagha Rajeev
New Update
aap
Listen to this article
0.75x 1x 1.5x
00:00 / 00:00

പഞ്ചാബിലെ ജലന്ധർ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഉജ്ജ്വല വിജയം. ബിജെപിയുടെ സിറ്റിങ് എംഎൽഎ ശീതൾ അംഗുറലിനെ ആം ആദ്മിയുടെ മൊഹിന്ദർ ഭഗതാണ് പരാജയപ്പെടുത്തിയത്. അടുത്തിടെയാണ് ശീതൾ അംഗുറൽ ആം ആദ്മിയിൽ ബിജെപിയിലേക്ക് ചേക്കേറിയത്. 

മുഖ്യമന്ത്രി ഭഗവന്ദ് മൻ ഇവിടെ വീട് വാടകയ്‌ക്കെടുത്ത് ക്യാമ്പ് ചെയ്താണ് എഎപിക്കായി പ്രചാരണം നടത്തിയിരുന്നത്. എഎപി എംഎൽഎ ആയിരുന്ന ശീതൾ അംഗുറൽ മാർച്ച് 28ന് ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ടിക്കറ്റിലാണ് ശീതൾ മത്സരിച്ചത്.

കഴിഞ്ഞ വർഷം ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിൽ എത്തിയ നേതാവാണ് മൊഹിന്ദർ ഭഗത്. 37325 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മൊഹിന്ദർ ഭഗതിന്റെ ജയം. മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ചുന്നി ലാൽ ഭഗതിന്റെ മകൻ കൂടിയാണ് മൊഹിന്ദർ ഭഗത്.  2022ൽ ഇതേ മണ്ഡലത്തിൽ മൊഹിന്ദർ ഭഗത് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും ജയിച്ചിരുന്നില്ല. ര

AAM AADMI PARTY (AAP) punjab