സാങ്കേതിക തകരാർ നേരിട്ടു; സുരക്ഷിതമായി ലാൻഡിംഗ് നടത്തി പൈലറ്റുമാർ

തിരുച്ചിറ പള്ളിയില്‍ 141 യാത്രക്കാരുമായി സുരക്ഷിതമായി ലാന്‍ഡ് ചെയ്ത പൈലറ്റിന് അഭിനന്ദന പ്രവാഹം. എയര്‍ ഇന്ത്യയുടെ പൈലറ്റ് ഇക്രോം റിഫാഡ്ലി ഫഹ്‌മി സൈനലും സഹ പൈലറ്റ് മൈത്രി ശ്രീകൃഷ്ണ ഷിറ്റോളുമാണ് ആത്മ ധൈര്യത്തോടെ വിമാനം താഴെയിറക്കിയത്.

author-image
Rajesh T L
New Update
hgf

തിരുച്ചിറ പള്ളിയില്‍ 141 യാത്രക്കാരുമായി സുരക്ഷിതമായി ലാന്‍ഡ് ചെയ്ത പൈലറ്റിന് അഭിനന്ദന പ്രവാഹം. എയര്‍ ഇന്ത്യയുടെ പൈലറ്റ് ഇക്രോം റിഫാഡ്ലി ഫഹ്‌മി സൈനലും സഹ പൈലറ്റ് മൈത്രി ശ്രീകൃഷ്ണ ഷിറ്റോളുമാണ് ആത്മ ധൈര്യത്തോടെ വിമാനം താഴെയിറക്കിയത്. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെയും   അല്ലാതെയും ഇവര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. പൈലറ്റിന്റെ പ്രവര്‍ത്തന പരിചയവും മനോബലവും കൊണ്ടാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയാന്‍ സാധിച്ചതെന്നും വിദഗ്ധര്‍ പറയുന്നു.

സിനിമകളില്‍ കാണുന്ന പോലെയുള്ള നാടകീയ രംഗങ്ങള്‍ക്കാണ് യാത്രക്കാര്‍ സാക്ഷ്യം വഹിച്ചത്.   എന്നാല്‍, ആശങ്കകളെ മറികടന്ന് 141 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. രണ്ടര   മണിക്കൂറോളമാണ് തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷം വിമാനം  ലാന്‍ഡ്  ചെയ്തത്.

ഷാര്‍ജ  ലക്ഷ്യമാക്കി പറന്ന വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൈലറ്റ്  അടിയന്തര സഹായം തേടിയത്. ഇരുപതിലധികം ആംബുലന്‍സുകളും ഫയര്‍ യൂണിറ്റുകളുമുള്‍പ്പടെ  സജ്ജമാക്കി അടിയന്തര സാഹചര്യം അഭിമുഖീകരിക്കാനുള്ള വന്‍ ക്രമീകരണവും വിമാനത്തവാളത്തില്‍  തയാറായിരുന്നു. 

ഷാര്‍ജയിലേക്ക് പുറപ്പെട്ട ഐഎക്‌സ് 613 എന്ന വിമാനമാണ് എല്ലാവരെയും ഭീതിയിലാഴ്ത്തിയത്.  ഹൈഡ്രോളിക്ക് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിന്റെ റണ്ണിങ്  പ്രതിസന്ധിയിലായത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് വൈകിട്ട് 5:45-ന് പുറപ്പെട്ട് ഷാര്‍ജയില്‍ രാത്രി എട്ടരയോടെ  എത്തേണ്ട വിമാനം തിരിച്ചിറക്കിയതുമായി ബന്ധപ്പെട്ട് ഡിജിസിഐ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സാങ്കേതിക  തകരാര്‍ എങ്ങനെയുണ്ടായി എന്നാണ് ഡിജിസിഐ പരിശോധിക്കുന്നത്. എയര്‍ ഇന്ത്യ ആഭ്യന്തര  അന്വേഷണവും പ്രഖ്യാപിച്ചു. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം വിവരങ്ങള്‍ തേടിയിട്ടുണ്ട്.

ഇന്ധനം നിറച്ചുള്ള അപകടകരമായ അമിത ഭാരമുള്ള ലാന്‍ഡിംഗ് നടത്തുന്നതിന് പകരം തിരുച്ചിറ പള്ളിയിലേക്ക് മടങ്ങാനായിരുന്നു അവര്‍ തീരുമാനിച്ചത്. അങ്ങനെ വിമാനം സുരക്ഷിതമായ ലാന്‍ഡിംഗ് ഭാരത്തിലെത്തിക്കാന്‍ പൈലറ്റ് തയാറാകുകയും കൂടുതല്‍ ഇന്ധനം കളയുന്നതിനു വേണ്ടി ഹോള്‍ഡിങ്  പാറ്റേണില്‍ ആകാശത്ത് രണ്ടു മണിക്കൂറോളം വട്ടമിട്ടു പറന്നതിന് ശേഷം ലാന്‍ഡ് ചെയ്യുകയായിരുന്നു.

ലാന്‍ഡിംഗ് ഗിയര്‍ സ്വമേധയാ താഴ്ത്തി കൃത്യ സമയത്ത് ലോക്ക്  ചെയ്ത ശേഷം എളുപ്പത്തില്‍ ലാന്‍ഡിങ്   നടത്തി. അങ്ങനെ യാത്രക്കാരുമായി വിമാനം അപകടമില്ലാതെ ലാന്‍ഡ് ചെയ്തു. അടിയന്തര  സാഹചര്യത്തില്‍ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തതിന്  ജീവനക്കാരെ സിവില്‍ ഏവിയേഷന്‍ മന്ത്രി  കെ  റാം  മോഹന്‍  അഭിനന്ദിച്ചു.

airindiaexpresnews airindia express