ചത്തീസ്ഗഡിൽ എസ്.ബി.ഐയുടെ പേരിൽ വ്യാജ ശാഖ

യഥാർത്ഥ ബാങ്കിന്റെ എല്ലാ സവിശേഷതകളുമുള്ള വ്യാജ ബാങ്ക് ശാഖ പത്ത് ദിവങ്ങൾക്കു മുമ്പാണ് പ്രവർത്തനമാരംഭിച്ചത്. പുതിയ ഫർണീച്ചറുകളും ഔദ്യോഗിക പേപ്പറുകളും കൗണ്ടറുകളുമുൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരിക്കിയിരുന്നു.

author-image
Anagha Rajeev
New Update
cash

റായ്പുർ: ബാങ്ക് തട്ടിപ്പുകളും വ്യാജ രേഖകളുമെല്ലാം നിത്യ സംഭവമായി മാറിയിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി 'തട്ടിപ്പ് ബാങ്ക്' സംവിധാനമൊരുക്കി പണം തട്ടിയിരിക്കുകയാണ് ഒരു സംഘം. ചത്തീസ്ഗഡിലെ സാഖി ജില്ലയിലെ ഛപോര ഗ്രാമത്തിലാണ് സാമ്പത്തിക തട്ടിപ്പുകളുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ചേക്കാവുന്ന സംഭവം അരങ്ങേറിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ ശാഖ തുറന്നാണ് ഒരു സംഘം തട്ടിപ്പ് നടത്തിയത്. 

യഥാർത്ഥ ബാങ്കിന്റെ എല്ലാ സവിശേഷതകളുമുള്ള വ്യാജ ബാങ്ക് ശാഖ പത്ത് ദിവങ്ങൾക്കു മുമ്പാണ് പ്രവർത്തനമാരംഭിച്ചത്. പുതിയ ഫർണീച്ചറുകളും ഔദ്യോഗിക പേപ്പറുകളും കൗണ്ടറുകളുമുൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരിക്കിയിരുന്നു. വ്യാജ നിയമനങ്ങളും, ജോലിക്കായുള്ള വ്യാജ പരിശീലനങ്ങളും ഗ്രാമങ്ങളിലെ തൊഴിൽ രഹിതരെ കബളിപ്പിക്കുന്നതിനുവേണ്ടിയുള്ള കേന്ദ്രങ്ങളുൾപ്പടെ സംഘം തയ്യാറാക്കിയിരുന്നു.

സമീപ പ്രദേശമായ ദബ്രയിലെ മാനേജർക്ക് സംശയം വന്നതോടെയാണ് വ്യാജനെ പിടികൂടിയത്. പ്രദേശവാസിയായ അജയ് കുമാർ അഗർവാൾ എന്നയാൾ ജില്ലയിലെ മറ്റൊരു എസ്.ബി.ഐ ശാഖയിൽ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ തന്റെ ഗ്രാമത്തിൽ പൊടുന്നനെ മറ്റൊരു ശാഖ പ്രവർത്തനം ആരംഭിച്ചതിൽ ഇയാൾക്ക് സംശയം തോന്നി.

പുതിയ ശാഖ സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും ഇയാൾക്ക് കൃത്യമായ ഉത്തരങ്ങൾ ലഭിച്ചില്ല. ശാഖയുടെ കോഡ് കണ്ടെത്താനാകാത്തതിനാൽ ഇയാൾ അടുത്തുളള ശാഖയായ ദാബ്രയിലെ മാനേജറെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 27-ന് പോലീസിന്റെയും മറ്റ് എസ്.ബി.ഐ ഉദ്യോഗസ്ഥരും ചേർന്ന് പുതിയ ശാഖയിൽ പരിശോധന നടത്തി. ഇതോടെയാണ് വ്യാജനാണെന്ന് മനസിലായത്.

sbi