78 -ാം സ്വതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യ;ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി

വിവിധ സംസ്ഥാനങ്ങളിലെ പരണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത് ഇന്ത്യൻ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളിൽ പങ്കെടുക്കും.

author-image
Greeshma Rakesh
New Update
pm modi

78th independence day 2024 pm modi hoists the flag at the red fort

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: 78 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഇന്ത്യ. ഇന്ന് രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ രാവിലെ നടന്നു.കർഷകർ , സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകൾക്ക് വിശിഷ്ടാതിഥികളായി എത്തിയത്.

വിവിധ സംസ്ഥാനങ്ങളിലെ പരണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത് ഇന്ത്യൻ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളിൽ പങ്കെടുക്കും. കര നാവിക വ്യോമസേനകൾ, ദില്ലി പൊലീസ്, എൻ സി സി, എൻ എസ് എസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ റാലികൾ നടന്നു. വീടുകളിലും ദേശീയ പതാക ഇതിനകം ഉയർന്നു കഴിഞ്ഞു. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം.

അതേസമയം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചെങ്കോട്ട ഉൾപ്പെടെ രാജ്യതലസ്ഥാന മേഖലയിൽ കനത്ത സുരക്ഷ വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണസാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ദില്ലിയടക്കമുള്ള പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മമീരിലടക്കം ഏറ്റുമുട്ടൽ കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് രാജ്യം.

 

 

 

independence day PM Narendra Modi