അഹമ്മദാബാദ്: അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ 75,000 മെഡിക്കല്‍ സീറ്റുകള്‍ രാജ്യത്ത് അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഡാലജില്‍ ട്രസ്റ്റ് നിയന്ത്രണത്തിലുള്ള ഹിരാമണി ആരോഗ്യ ധാം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ മെഡിക്കല്‍ കോളേജുകളിലും 14 വകുപ്പുകള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ സര്‍ക്കാരിന്റേത് സമഗ്രമായ സമീപനമാണ്. ആദ്യം നടപ്പാക്കിയ സ്വച്ഛതാ അഭിയാന്‍ രോഗപ്രതിരോധംകൂടി ലക്ഷ്യമിട്ടിരുന്നു. ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതികളും ശൗചാലയങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്.
യോഗയും അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയും പിന്നാലെ വന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സി.എച്ച്.സി.കളും മെച്ചപ്പെടുത്തി. അടുത്ത ലക്ഷ്യമാണ് പത്തുവര്‍ഷത്തിനുള്ളില്‍ 75,000 മെഡിക്കല്‍ സീറ്റുകള്‍. -അമിത് ഷാ വ്യക്തമാക്കി.