നീറ്റ് പുനഃപരീക്ഷ:  750 പേര്‍ ഹാജരായില്ല; 63 പേരെ NTA ഡീബാര്‍ ചെയ്തു

പരീക്ഷയിൽ ക്രമക്കേടുകൾ ഉണ്ടെന്നു മനസിലാക്കിയ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഗ്രേസ് മാര്‍ക്ക് നല്‍കപ്പെട്ട 1563 പേര്‍ക്കായി വീണ്ടും നീറ്റ് പരീക്ഷ നടത്തിയത്. ഇത്രയും വിദ്യാര്‍ഥികള്‍ക്കായി ഏഴ് പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരുന്നത്.

author-image
Vishnupriya
Updated On
New Update
nee

നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും നടത്തിയ നീറ്റ്-യു.ജി പരീക്ഷയില്‍ പങ്കെടുത്തത് 52 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം. പരീക്ഷ എഴുതേണ്ടിയിരുന്ന 1563 പേരില്‍ 813 പേര്‍ മാത്രമാണ് ഹാജരായത്. 750 പേരാണ് പരീക്ഷയ്‌ക്കെത്താതിരുന്നത്. ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അതേസമയം നീറ്റ്-യു.ജി. പരീക്ഷയില്‍ ക്രമക്കേട് നടത്തിയ 63 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്തതായി എന്‍.ടി.എ. അറിയിച്ചു. ഡീബാര്‍ ചെയ്യപ്പെട്ടവരില്‍ 17 പേര്‍ ബിഹാറില്‍ നിന്നും 30 പേര്‍ ഗോധ്രയില്‍ നിന്നുമുള്ളവരാണ്.

പരീക്ഷയിൽ ക്രമക്കേടുകൾ ഉണ്ടെന്നു മനസിലാക്കിയ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഗ്രേസ് മാര്‍ക്ക് നല്‍കപ്പെട്ട 1563 പേര്‍ക്കായി വീണ്ടും നീറ്റ് പരീക്ഷ നടത്തിയത്. ഇത്രയും വിദ്യാര്‍ഥികള്‍ക്കായി ഏഴ് പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരുന്നത്. ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാണ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായിരുന്നു കേന്ദ്രങ്ങള്‍.

602 പേര്‍ പരീക്ഷ എഴുതേണ്ടിയിരുന്ന ഛത്തീസ്ഗഢില്‍ 311 പേര്‍ ഹാജരായില്ല. 291 പേരാണ് പരീക്ഷയെഴുതിയത്. ഗുജറാത്തില്‍ നിന്നും ഒരു വിദ്യാര്‍ഥി പരീക്ഷയെഴുതി. ഹരിയാണയിലെ 494 വിദ്യാര്‍ഥികളില്‍ 287 പേരാണ് പരീക്ഷയെഴുതിയത്. 207 പേര്‍ ഹാജരായില്ല. മേഘാലയയില്‍ 464 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇവരില്‍ 234 പേര്‍ ഹാജരായപ്പോള്‍ 230 പേര്‍ പരീക്ഷ എഴുതിയില്ല.

2024-ലെ മെഡിക്കല്‍ പ്രവേശനത്തിനായി മേയ് അഞ്ചിന് നടന്ന നീറ്റ്-യു.ജി. പരീക്ഷയിലെ ക്രമക്കേടുകളില്‍ സി.ബി.ഐ. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ദിവസമാണ് നീറ്റ് പുനഃപരീക്ഷ നടന്നത്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയില്‍ സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

 

neet exam