പൊതു ബജറ്റില്‍ 5ജി വികസനവും 6ജി ഗവേഷണവും ഇടംപിടിക്കുമെന്ന് സൂചന. ഇതിനുവേണ്ടി പ്രത്യേക സംരംഭങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയേറെയെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍. 2023ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 5ജി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനായി 100 ലാബുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 5ജി ലാബുകള്‍ക്കായി വകുപ്പ് ഇതുവരെ 1,500 പരീക്ഷണ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രത്യേക ആവശ്യകതകളുമായി ബന്ധപ്പെട്ട 5ജി ഉപയോഗം വികസിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ താല്‍പ്പര്യത്തിന്റെ ഭാഗമാണിത്. 6ജി സാങ്കേതികവിദ്യ നിര്‍മ്മിക്കുന്നതില്‍ 5ജി ഇന്‍ഫ്രാസ്ട്രക്ചര്‍ അടിസ്ഥാനമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഇത് ടെക്‌നോളജിയുടെ പുതിയ ശ്രേണി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബജറ്റില്‍ 6ജിയും ഇടം പിടിക്കും
6ജി സാങ്കേതികവിദ്യ നിര്‍മ്മിക്കുന്നതില്‍ 5ജി ഇന്‍ഫ്രാസ്ട്രക്ചര്‍ അടിസ്ഥാനമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഇത് ടെക്‌നോളജിയുടെ പുതിയ ശ്രേണി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
New Update
00:00
/ 00:00