പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍പ്പാലത്തിലൂടെ ഉടന്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കും.ഇതോടെ 22 മാസത്തെ ഇടവേളയ്ക്കുശേഷം രാമേശ്വരത്തേക്കുള്ള തീവണ്ടി സര്‍വീസ് പുനരാരംഭിക്കും.
ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനിയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവില്‍ പാലം പണിതത്. 2.05 കിലോമീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം.18.3 മീറ്റര്‍ നീളമുള്ള 200 സ്പാനുകളാണ് ഇതിനുള്ളത്.
കപ്പലുകള്‍ക്ക് വഴിയൊരുക്കുന്നതിന് ഉയര്‍ന്നുകൊടുക്കുന്ന നാവിഗേഷന്‍ സ്പാനിന് 63 മീറ്ററാണ് നീളം.ഇത് 17 മീറ്റര്‍ ഉയരത്തിലേക്കു നീങ്ങും.കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് 'പാലമാണ് പാമ്പനിലേത്.രണ്ടുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമായിരുന്നു പഴയപാലത്തിലേത്.
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പന്‍ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന വലിയ പാലമാണ് പാമ്പന്‍ പാലം.ട്രെയിനിന് പോകാനുള്ള പാലവും മറ്റു വാഹനങ്ങള്‍ക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പന്‍ പാലമെന്നു വിളിക്കുന്നത്.റോഡ് പാലത്തേക്കാള്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീവണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ വീണതാണ്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പന്‍പാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളില്‍ പ്രധാനപെട്ട ഒന്നായാണ് അറിയപ്പെടുന്നത്. 2345 മീറ്റര്‍ നീളമുള്ള പാമ്പന്‍പാലം രാജ്യത്തെ ഏറ്റവും നീളമുള്ള രണ്ടാമത്തെ കടല്‍ പാലമായാണ് പറയുന്നത്.കപ്പലുകള്‍ക്ക് കടന്ന് പോകാന്‍ സൗകര്യമൊരുക്കി പകുത്ത് മാറാന്‍ സാധിക്കുന്ന രീതിയിലാണ് ഈ പാലത്തിന്റെ നിര്‍മ്മിതി.
പാമ്പന്‍ പാലത്തിന്റെ ചരിത്രത്തിന് ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ സുവര്‍ണ കാലത്തോളം തന്നെ പഴക്കമുണ്ട്.പാക് കടലിടുക്കിനു കുറുകെ പാലം നിര്‍മ്മിക്കാന്‍ ബ്രിട്ടിഷുകാര്‍ക്ക് പ്രചോദനമായത് ധനുഷ്‌കോടിയും ശ്രീലങ്കയുമായുള്ള ഈ ബന്ധം തന്നെയാണ്.രാമേശ്വരത്തിന്റെ ഏറ്റവും കിഴക്കു ഭാഗത്ത് സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ് ധനുഷ്‌കോടി. ഇവിടെ നിന്നു ശ്രീലങ്കയിലേക്കു കടലിലൂടെ 16 കിലോമീറ്റര്‍ മാത്രമേ ദൂരമേയുള്ളൂ.ചരക്കുകളും മറ്റും,ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ധനുഷ്‌കോടിയിലെത്തിക്കാന്‍ ഏക തടസ്സം പാക് കടലിടുക്കായിരുന്നു.1914 ഫെബ്രുവരി 24 നു പാലം നിര്‍മ്മാണം പൂര്‍ത്തിയായി.
കപ്പലുകള്‍ക്കു കടന്നു പോകേണ്ടിയിരുന്നതിനാല്‍ നടു ഭാഗം കപ്പല്‍ച്ചാലിന്റെ വീതിയില്‍ ഇരു വശങ്ങളിലേക്കുമായി ഉയര്‍ത്തി മാറ്റാവുന്ന രീതിയിലാണ് ഈ പാലം രൂപ കല്പന ചെയ്തിരിക്കുന്നത്.അന്നത്തെ സാങ്കേതിക വളര്‍ച്ച വച്ചു നോക്കുമ്പോള്‍ അത്യാധുനീകമായിരുന്നു ഈ പാലം.ലണ്ടനില്‍ നിര്‍മ്മിച്ച
ഭാഗങ്ങള്‍ ഇവിടെ കൊണ്ടുവന്നു കൂട്ടിച്ചേര്‍ക്കുകയായിരുന്നു.ബ്രിട്ടീഷ് കാലത്തെ നിര്‍മിതിയായതിനാലും പിന്നീട് പുതുക്കിപ്പണിത കരുത്തിലും പാലം ഒരു നൂറ്റാണ്ടിലേറെ ദൃഢതയോടെ നിലനില്‍ക്കുകയാണ്.