കടം വാങ്ങിയ 500 രൂപ തിരിച്ചുകൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി യുവാവ്. ഹരിയാനയിലെ ഫരീദാബാദിലെ ഇമാമുദ്ദീന്‍പൂരിലാണ് സംഭവം. ഫരീദാബാദ് സ്വദേശിയായ സലാവുദ്ദീനാണ് മരിച്ചത്. സഹപ്രവര്‍ത്തകനായ പവനാണ് കൊലപാതകം നടത്തിയത്.
ശനിയാഴ്ച വൈകീട്ട് പണം തിരിച്ചുചോദിച്ച് പവന് സലാവുദ്ദീന്റെ വീട്ടിലെത്തിയിരുന്നു. സലാവുദ്ദീന്‍ പണം തിരിച്ചുകൊടുക്കാതായപ്പോള് ഇരുവര്‍ തമ്മില്‍ വാക്ക് തര്‍ക്കമായെന്നും സലാവുദ്ദീനെ പവന് ബൈക്കില്‍ കയറ്റി കൊണ്ട് പോയെന്നും സലാവുദ്ദീന്റെ ഭാര്യ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
രാത്രി അവശനിലയിലായ സലാവുദ്ദീനെ പവന് വീടിന് പുറത്ത് ഉപേക്ഷിച്ച് പോയെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു. വീടിന്റെ മുന്നില്‍ എന്തോ വന്ന് വീഴുന്നത് പോലുള്ള ശബ്ദം കേട്ട് നോക്കുമ്പോള്‍ ഭര്‍ത്താവ് അവശനിലയില്‍ കിടക്കുന്നത് കണ്ടുവെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞത്. പവന് ബൈക്കില്‍ മടങ്ങുന്നത് കണ്ടതായും അവര്‍ പറഞ്ഞു.
സലാവുദ്ദീനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പവനെതിരേ കൊലപാതകത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കടംവാങ്ങിയ 500 രൂപ തിരികെ കൊടുത്തില്ല; സഹപ്രവര്‍ത്തകനെ വധിച്ച് യുവാവ്
ഹരിയാനയിലെ ഫരീദാബാദിലെ ഇമാമുദ്ദീന്‍പൂരിലാണ് സംഭവം. ഫരീദാബാദ് സ്വദേശിയായ സലാവുദ്ദീനാണ് മരിച്ചത്. സഹപ്രവര്‍ത്തകനായ പവനാണ് കൊലപാതകം നടത്തിയത്.
New Update