കൊൽക്കത്തയിൽ സമരം കനക്കുന്നു; ജൂനിയേഴ്സിന് പിന്തുണ, 50 സീനിയർ ഡോക്ടർമാർ രാജിവെച്ചു

അതേസമയം, ആശുപത്രിയിൽ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് 50 സീനിയർ ‍ഡോക്ടർമാർ രാജിവെച്ചു. പതിനഞ്ചോളം മുതിർന്ന ഡോക്ടർമാർ തങ്ങളുടെ ജൂനിയർമാരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതീകാത്മക നിരാഹാര സമരം നടത്തി.

author-image
anumol ps
New Update
doctors

 


കൊൽക്കത്ത: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആർജി കർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർമാർ ആരംഭിച്ച പ്രതിഷേധം കനക്കുന്നു. കൊല്ലപ്പെട്ട ഡോക്ടർന്ന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച മുതൽ നിരാഹാര സമരത്തിലാണ് . സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും കേന്ദ്രീകൃത റഫറൽ സംവിധാനം ഏർപ്പെടുത്തുക, നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓൺ-കോൾ റൂമുകൾ, ശുചിമുറികൾ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകൾ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക എന്നിവയാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യങ്ങൾ.

അതേസമയം, ആശുപത്രിയിൽ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് 50 സീനിയർ ‍ഡോക്ടർമാർ രാജിവെച്ചു. പതിനഞ്ചോളം മുതിർന്ന ഡോക്ടർമാർ തങ്ങളുടെ ജൂനിയർമാരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതീകാത്മക നിരാഹാര സമരം നടത്തി. കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് ജൂനിയർ ഡോക്ടർമാരുടെ സമരം.

ജോലിസ്ഥലങ്ങളിലും ആശുപത്രികളിൽ പൊലീസ് സംരക്ഷണം വർധിപ്പിക്കുക, സ്ഥിരം വനിതാ പൊലീസുകാരെ നിയമിക്കുക, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ഒഴിവുകൾ വേഗത്തിൽ നികത്തുക എന്നീ ആവശ്യങ്ങളും ഡോക്ടർമാർ ഉന്നയിച്ചിട്ടുണ്ട്. 

തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയതിനെത്തുടർന്ന് സെപ്റ്റംബർ 21 ന് 42 ദിവസത്തിന് ശേഷം സമരം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച സർക്കാർ നടത്തുന്ന കോളേജ് ഓഫ് മെഡിസിനിലെയും സാഗോർ ദത്ത ഹോസ്പിറ്റലിലെയും രോഗിയുടെ കുടുംബം ഡോക്ടർമാർക്ക് നേരെ നടത്തിയ ആക്രമണത്തെ തുടർന്ന് ഒക്ടോബർ 1 ന് ഡോക്ടർമാർ വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. 


പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി മനോജ് പന്ത് തിങ്കളാഴ്ച സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകളുടെ 90 ശതമാനവും അടുത്ത മാസത്തോടെ പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകി. പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് ജോലിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തിരുന്ന സഞ്ജയ് റോയിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. 

 

resigned Kolkata's RG Kar Hospital senior doctors