നാലു ദിവസമായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ലണ്ടനില്‍ ലാന്‍ഡ് ചെയ്യാൻ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.വിമാനത്തിലെ ഈ ബോംബ് ഭീഷണി മൂലം മൂന്ന് കോടി രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യയ്‌ക്കുണ്ടായത്.
വിമാനത്തിൽ 130 ടൺ ജെറ്റ് ഇന്ധനം നിറച്ചിരുന്നു. ഇതുമാത്രമല്ല, യാത്രക്കാർ, ബാഗേജ്, ചരക്ക്, ഇന്ധനം, മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെ ഈ വിമാനത്തിന്റെ ഭാരം ഏകദേശം 340 മുതൽ 350 ടൺ വരെയാണ്.വിമാനം നീണ്ട പറക്കലിന് ശേഷം ന്യൂയോർക്കിൽ ഇറക്കിയിരുന്നെങ്കിൽ ഏകദേശം 100 ടൺ ഇന്ധനം കുറയുമായിരുന്നു. ഇത് ലാൻഡിംഗ് എളുപ്പമാക്കുമായിരുന്നു,
കാരണം ബോയിംഗ് 777 വിമാനം ഇറങ്ങുന്നതിന് 250 ടൺ ഭാരം അനുയോജ്യവും സുരക്ഷിതവുമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഈ എമർജൻസി ലാൻഡിംഗ് മൂലം കമ്പനിക്ക് വൻതോതില് ഇന്ധനം പാഴാക്കേണ്ടി വന്നതോടെ ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.മാത്രമല്ല ഇത്രയും വലിയ ഭാരമുള്ള ലാൻഡിംഗും അപകടകരമാണ്. 200-ലധികം യാത്രക്കാരുമായിട്ടായിരുന്നു ഈ ലാൻഡിംഗ്.