അരുണാചൽ പ്രദേശിൽ സൈനിക ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടു

ഡാപോരിജോയിൽ നിന്ന് ലെപാരഡ ജില്ലയിലെ ബസാറിലേക്ക് പോകുകയായിരുന്ന സൈനിക ട്രക്കാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക്  പരിക്കേറ്റു. പ്രദേശവാസികളുടെ സഹായത്തോടയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

author-image
Vishnupriya
New Update
army
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇറ്റാനഗർ: സൈനികർ സഞ്ചരിച്ച വാഹനം റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീണ് മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഹവിൽദാർ നഖത് സിങ് , നായിക് മുകേഷ് കുമാർ, ഗ്രനേഡിയർ ആശിഷ് കുമാർ എന്നിവർ അപകടത്തിൽ മരണപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ അപ്പർ സുബൻസിരി ജില്ലയിലെ ടാപി ഗ്രാമത്തിന് സമീപം ട്രാൻസ് അരുണാചൽ ഹൈവേയിലാണ് അപകടമുണ്ടായത്. ഡാപോരിജോയിൽ നിന്ന് ലെപാരഡ ജില്ലയിലെ ബസാറിലേക്ക് പോകുകയായിരുന്ന സൈനിക ട്രക്കാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക്  പരിക്കേറ്റു. പ്രദേശവാസികളുടെ സഹായത്തോടയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ത്യൻ ആർമി ഈസ്റ്റേൺ കമാൻഡ് ഓഫീസർ ലഫ്റ്റനൻ്റ് ജനറൽ ആർസി തിവാരിയടക്കം സൈനികരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രത്തിനായുള്ള അവരുടെ സേവനവും പരമോന്നത ത്യാഗവും ഏറ്റവും ആദരവോടെ സ്മരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു എക്സിൽ കുറിച്ചു.

army truck accident arunachal pradesh