ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി; മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു‌

45 വിദ്യാർഥികളാണ് ലൈബ്രറിയിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. രണ്ടു വിദ്യാർഥികളെ കാണാതായിട്ടുമുണ്ട്. സംഭവസ്ഥലത്ത് ഡൽഹി അഗ്നിരക്ഷാസേനയും ദേശീയ ദുരിത നിവാരണ സേനയും(എൻ.ഡി.ആർ.എഫ്) ഉണ്ടെന്ന് ഡൽഹി മന്ത്രി അതിഷി അറിയിച്ചു.

author-image
Greeshma Rakesh
New Update
death delhi

3 students died after coaching centre basement flooded in delhis old rajendra nagar

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്.

45 വിദ്യാർഥികളാണ് ലൈബ്രറിയിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. രണ്ടു വിദ്യാർഥികളെ കാണാതായിട്ടുമുണ്ട്. സംഭവസ്ഥലത്ത് ഡൽഹി അഗ്നിരക്ഷാസേനയും ദേശീയ ദുരിത നിവാരണ സേനയും(എൻ.ഡി.ആർ.എഫ്) ഉണ്ടെന്ന് ഡൽഹി മന്ത്രി അതിഷി അറിയിച്ചു. എൻ.ഡി.ആർ.എഫിന്റെ രക്ഷാപ്രവർത്തനത്തിനിടെയാണ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

വൈകീട്ട് മുതൽ ഡൽഹിയിൽ ശക്തമായ മഴയാണ്. സംഭവത്തിൽ ഡൽഹി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.അപകടത്തിന് കാരണം ഓടകൾ വൃത്തിയാക്കാത്തതെന്ന് വിദ്യാർഥികൾ ആരോപിച്ചു. കോച്ചിങ് സെന്ററിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. സംഭവത്തിൽ കോച്ചിങ് സെന്ററുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. സിവിൽ സർവീസ് കോച്ചിങ് സെന്ററുകളുടെ പ്രധാന ഹബ് ആണ് ഓൾഡ് രാജേന്ദ്ര നഗർ.





New Delhi News flood Old Rajendra Nagar