ഹരിയാനയിൽ ബിജെപി സർക്കാരിന് തിരിച്ചടി; പിന്തുണ പിൻവലിച്ച് മൂന്ന് സ്വതന്ത്ര എംഎൽഎമാർ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്താനാണ് ഇവരുടെ തീരുമാനം.

author-image
Greeshma Rakesh
Updated On
New Update
haryana politics

Three Independent MLAs, including Randhir Golan from Pundri, Dharampal Gonder from Nilokheri, and Sombir Singh Sangwan from Dadri, withdraw support from BJP Government

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഹരിയാനയിലെ നയാബ് സിംഗ് സൈനി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് മൂന്ന് സ്വതന്ത്ര എംഎൽഎമാർ.തുടർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്താനാണ് ഇവരുടെ തീരുമാനം.മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരുടെ സാന്നിധ്യത്തിൽ റോഹ്തക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മൂന്ന് എംഎൽഎമാരായ സോംബിർ സാങ്‌വാൻ, രൺധീർ ഗോലെൻ, ധരംപാൽ ഗോന്ദർ എന്നിവർ ഇക്കാര്യം അറിയിച്ചത്.

"ഞങ്ങൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണ്. ഞങ്ങൾ കോൺഗ്രസിന് പിന്തുണ നൽകുന്നു. കർഷകരുമായി ബന്ധപ്പെട്ടതുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഞങ്ങൾ ഈ തീരുമാനമെടുത്തിട്ടുണ്ട്," ഗോന്ദർ പറഞ്ഞു.
സെയ്‌നി സർക്കാരിൽ ചേരാത്തതിനെ തുടർന്ന് സ്വതന്ത്ര എംഎൽഎമാർ അതൃപ്തരായിരുന്നുവെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം.

അതേസമയം, അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ഹരിയാനയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടു.

"(90 അംഗ) ഹരിയാന നിയമസഭയുടെ നിലവിലെ അംഗബലം 88 ആണെന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. അതിൽ ബിജെപിക്ക് 40 അംഗങ്ങളുണ്ട്. ബിജെപി സർക്കാരിന് മുമ്പ് ജെജെപി എംഎൽഎമാരുടെയും സ്വതന്ത്രരുടെയും പിന്തുണയുണ്ടായിരുന്നു, എന്നാൽ ജെജെപിയും പിന്തുണ പിൻവലിച്ചിരുന്നു. സ്വതന്ത്രരും പിൻവാങ്ങുന്നു,” ഉദയ് ഭാൻ പറഞ്ഞു.

നയാബ് സിംഗ് സൈനി സർക്കാർ ഇപ്പോൾ ന്യൂനപക്ഷ സർക്കാരാണെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ഭാൻ ആവശ്യപ്പെട്ടു.സംഭവവികാസത്തോട് പ്രതികരിച്ച നയാബ് സിംഗ് സൈനി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു, പാർട്ടി ചിലരുടെ ആഗ്രഹങ്ങൾ നിറവേറ്റുക മാത്രമാണെന്നും പൊതുജനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിൽ ഭരണകക്ഷിക്ക് 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നിരവധി ബിജെപി നേതാക്കൾ അവകാശപ്പെട്ടു. 40 പാർട്ടി നിയമസഭാംഗങ്ങൾ, രണ്ട് സ്വതന്ത്രർ, ഒരു എച്ച്എൽപി, നാല് ജെജെപി എംഎൽഎമാർ എന്നിവരുൾപ്പെടെ 47 എംഎൽഎമാരുടെ പിന്തുണ ഞങ്ങൾക്ക് ഉണ്ടെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

BJP congress haryana nayab singh saini