വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടാം ദിവസത്തിലേയ്ക്ക്;കനത്ത സുരക്ഷയിൽ കന്യാകുമാരി

ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്.  ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി വാരണാസിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

author-image
Greeshma Rakesh
Updated On
New Update
pm modi

2nd day of pm modis meditation at vivekananda rock kanyakumari

Listen to this article
0.75x 1x 1.5x
00:00 / 00:00

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു.വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നത്.

ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്. 
ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി വാരണാസിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി, അവിടെ നിന്നായിരിക്കും യാത്ര. പ്രധാനമന്ത്രിയുടെ മടക്കയാത്ര വരെ വിവേകാനന്ദ പാറയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി മുഴുവൻ വിവേകാനന്ദപ്പാറയ്ക്ക് ചുറ്റും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

 2000ത്തിലധികം പൊലീസിനെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.അവധിക്കാലമായതിനാൽ തന്നെ കന്യാകുമാരിയിലേക്ക് സന്ദർശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവിൽ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.

 

PM Modi meditation vivekananda rock kanniyakumari