ഒറ്റവര്‍ഷം ഇല്ലാതായത് 26000 തൊഴിലുകള്‍: അറിയാം ഈ വ്യാപാര മേഖല

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഈ മേഖലയിലെ പ്രധാന കമ്പനികളില്‍ 26,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കുന്നത് ചില്ലറ വ്യാപാര മേഖലയാണ്.

author-image
Prana
New Update
job
Listen to this article
0.75x 1x 1.5x
00:00 / 00:00

ലൈഫ്‌സ്‌റ്റൈല്‍, പല ചരക്ക് സാധനങ്ങള്‍, ക്വിക് സര്‍വീസ് റെസ്‌റ്റോറന്റുകള്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ചില്ലറ വ്യാപാര മേഖലയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ അത്ര ശുഭകരമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഈ മേഖലയിലെ പ്രധാന കമ്പനികളില്‍ 26,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കുന്നത് ചില്ലറ വ്യാപാര മേഖലയാണ്. റിലയന്‍സ് റീട്ടെയില്‍, ടൈറ്റന്‍, റെയ്മണ്ട്, പേജ് ഇ്ന്‍ഡസ്ട്രീസ്, സ്‌പെന്‍സേഴ്‌സ് എന്നീ വന്‍കിട കമ്പനികളില്‍ മാത്രം ആകെ 52,000 തൊഴിലവസരങ്ങള്‍ ഇല്ലാതായി. ഈ കമ്പനികളുടെ ആകെ ജോലിക്കാരുടെ 17 ശതമാനം വരുമിത്. ആകെ 4.55 ലക്ഷം പേരാണ് ഈ കമ്പനികളില്‍ ജോലി ചെയ്തിരുന്നത്. ഇത് 4.29 ലക്ഷമായാണ് കുറഞ്ഞത്.

business job