ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയില്‍ നടന്ന വെടിവയ്പ്പില്‍ 20 പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ അക്രമി സംഘം ഖനിയില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
ഡുക്കി പ്രദേശത്തെ ജുനൈദ് കല്‍ക്കരി കമ്പനിയുടെ ഖനികളെ ലക്ഷ്യം വെച്ചാണ് സംഘം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആയുധധാരികളായ സംഘം ഖനികള്‍ക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ആക്രമണത്തിന് ശേഷം 20 മൃതശരീരങ്ങള്‍ ലഭിച്ചുവെന്നാണ് ഡുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞത്. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആക്രമി സംഘത്തിനെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.