വേനൽച്ചൂടിനൊപ്പം ബീയർ മതി; ബെംഗളൂരുവിൽ ബീയർ വിൽപനയിൽ 20% വർധന

ചൂടു കൂടിയതോടെ പലരും വിദേശ മദ്യത്തിനു പകരം ബീയർ തിരഞ്ഞെടുത്തതാണ് വില്പ്പന കൂടാൻ കാരണം.

author-image
Vishnupriya
New Update
beer

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: വേനൽച്ചൂടിനൊപ്പം ബീയർ വിൽപന കുതിക്കുന്നു. ഈ വർഷം 4 മാസം പിന്നിടിമ്പോൾ ബീയർ വിൽപന 20% വർധിച്ചതായി നാഷനൽ റസ്റ്ററന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു ഘടകം തലവൻ ചേതൻ ഹെഗ്ഡേ പറഞ്ഞു. ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപനയാണ് നഗരത്തിലെ ബാറുകളിലുണ്ടായത്  എന്നാണ് വിലയിരുത്തൽ.

ചൂടു കൂടിയതോടെ പലരും വിദേശ മദ്യത്തിനു പകരം ബീയർ തിരഞ്ഞെടുത്തതാണ് വില്പ്പന കൂടാൻ കാരണം. അതേസമയം, തിരഞ്ഞെടുപ്പും ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൻറെ മത്സരവുമുള്ള ദിവസങ്ങളിൽ ഉൾപ്പെടെ ചില ബാറുകൾ മദ്യ വിലയ്ക്ക് ഇളവ് നൽകുന്നുണ്ട്. ഇതും വിൽപന കൂടാൻ കാരണമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.

weather beer sales