തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാ സമ്മേളനം ഇന്ന് ;85 ഏക്കറിൽ പടുകൂറ്റൻ സമ്മേളനം

നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ വൈകിട്ട് 4നു നടക്കും. പാർട്ടിയുടെ ആദ്യത്തെ സമ്മേളനം പ്രവർത്തകൾ വലിയ ആവേശത്തിലാണ്.

author-image
Rajesh T L
New Update
tvk

ചെന്നൈ  : നടൻ  വിജയിയുടെ  തമിഴക  വെട്രി കഴകത്തിന്റെ  ആദ്യ  സംസ്ഥാന   സമ്മേളനം  ഇന്ന്  വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍  വൈകിട്ട് 4നു   നടക്കും. പാർട്ടിയുടെ  ആദ്യത്തെ  സമ്മേളനം  പ്രവർത്തകൾ  വലിയ ആവേശത്തിലാണ്. വൻ  സുരക്ഷാ  സന്നാഹങ്ങളോടെയാണ്  വിജയ് വില്ലുപുരത്തേക്ക്  എത്തുന്നത്. 5000ത്തോളം  പൊലീസാണ്  സുരക്ഷയ്ക്ക്. 85 ഏക്കറിലാണ്  സമ്മേളനം  നടക്കുന്നത് . 110  അടി ഉയരത്തിലുള്ള  കൊടിമരത്തിൽ റിമോർട്ട്  ഉപയ്യോഗിച്ചാണ്  വിജയ് പതാക  ഉയർത്തുക. 600 മീറ്റര്‍ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തും.വിജയിക്കും മറ്റ്  വിശിഷ്ട   അതിഥികൾക്കും  5  ക്യാരവനുകളും  ഒരുക്കിയിട്ടുണ്ട്.

അരലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള കസേരകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്കായി കൂറ്റന്‍ വിഡിയോ വാളുകൾ . പാർക്കിംഗ്, ഭക്ഷണം കഴിക്കാനുള്ള ഇടങ്ങൾ, ടോയ്‌ലറ്റ് സൗകര്യം, എന്നിവയ്‌ക്ക് പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

സമ്മേളനം ആരംഭിക്കുന്നതിനു  മുൻപ്  പതാക ഉയർത്തിയ  ശേഷം വിജയ് രാഷ്‌ട്രീയ പ്രസംഗം  നടത്തും. തമിഴ്‍നാടിനു  പുറമെ  കർണാടക  ,ആന്ധ്ര ,കേരളം എന്നീ   സംസ്ഥാനങ്ങളിൽ  നിന്നും  ആരാധകർ  എത്തും. മദ്യപിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്ന്  പാർട്ടി അറിയിച്ചു.മാത്രമല്ല  ട്രാഫിക്  നിയമങ്ങൾ പാലിച്ചു വേണം  സമ്മേളനത്തിൽ  പ്രവർത്തകൾ  എത്തേണ്ടതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യരുതെന്നും വിജയ് പറഞ്ഞു.അടുത്ത പ്രദേശങ്ങളിലെ നാല്‍പ്പതിലേറെ  ഹോട്ടലുകളില്‍ 20 ദിവസം മുന്‍പു തന്നെ സമ്മേളനത്തിൽ എത്തുന്നവർ   മുറികൾ  ബുക്ക് ചെയ്തിരുന്നു.

actorvijay thamizhaka vetri kazhakam