ബീഹാറിൽ ഇടിമിന്നലേറ്റ് 19 മരണം; 7 പേർക്ക് പരിക്ക്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മഴയത്ത് വയലിൽ പണിയെടുത്തവരും മരങ്ങൾക്കടിയിൽ അഭയം തേടിയവരുമാണ് ഇടിമിന്നലേറ്റ് മരിച്ചവരിൽ ഭൂരിഭാഗവും.ഭഗൽപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം.

author-image
Greeshma Rakesh
New Update
 bihar

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

പാട്ന: ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് മരിച്ചത് 19 പേർ.7 പേർക്ക് പരിക്കേറ്റു. മഴയത്ത് വയലിൽ പണിയെടുത്തവരും മരങ്ങൾക്കടിയിൽ അഭയം തേടിയവരുമാണ് ഇടിമിന്നലേറ്റ് മരിച്ചവരിൽ ഭൂരിഭാഗവും.ഭഗൽപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം.നാല് പേരാണ് ഇവിടെ ഇടിമിന്നലേറ്റ് മരിച്ചത്.

ബെഗുസരായ്, ജെഹാനാബാദ് ജില്ലകളിൽ മൂന്ന് മരണങ്ങളും മധേപുര, സഹർസ ജില്ലകളിൽ രണ്ട് പേർ വീതവുമാണ് മരിച്ചത്. റോഹ്താസ്, വൈശാലി, സരൺ, സുപൗൾ, ഈസ്റ്റ് ചമ്പാരൻ ജില്ലകളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിൻ്റെ വടക്ക്, തെക്ക് കിഴക്ക്, തെക്ക്-മധ്യ ഭാഗങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഈ സാഹചര്യത്തിൽ ബീഹാറിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

 

death bihar lightning strike