ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 12 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്

40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയാണ് അപകടം.

author-image
Greeshma Rakesh
Updated On
New Update
accident

12 killed as bus falls into ditch in durg

Listen to this article
0.75x 1x 1.5x
00:00 / 00:00

ദുർഗ്: ഛത്തീസ്ഗഡിലെ ദുർഗിൽ സ്വകാര്യ കമ്പനി ജീവനക്കാരുമായി പോയ  ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളടക്കം 12 മരണം. 14പേർക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയാണ് അപകടം.ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്.

രാത്രി 8.30ഓടെ ഖുംഹാരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാപ്രി ഗ്രാമത്തിലാണ് അപകടമുണ്ടായത്.സ്വകാര്യ ഡിസ്റ്റിലറിയിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. ഖനിയിൽ നിന്നുള്ള പാറപ്പൊടിക്ക് സമാനമായ നിർമ്മാണ സാമഗ്രഹി ശേഖരിച്ചതിന് ശേഷം ബാക്കിയാവുന്ന 40 അടിയിലേറെ ആഴമുള്ള കുഴിയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

 സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പരിക്കേറ്റവരിൽ 12 പേർ റായ്പൂരിലെ എയിംസിൽ‌ ചികിത്സയിലാണ്.സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുമെന്ന് കളക്ടർ വിശദമാക്കി. അപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനമറിയിച്ചു.

 

death accident chhattisgarh