ഓൺലൈനിൽ വാങ്ങിയ പിറന്നാൾ കേക്കിൽനിന്ന് വിഷബാധ; 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

കുടുംബത്തോടൊപ്പം പിറന്നാളാഘോഷിച്ച്കേക്ക് കഴിച്ച എല്ലാവർക്കും രാത്രി 10 മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. മൻവിയുടെ സഹോദരങ്ങൾ ഛർദിച്ചു

author-image
Rajesh T L
New Update
manvi 1

ഭക്ഷ്യ വിഷ ബാധയേറ്റു മരണമടഞ്ഞ 10 വയസ്സുകാരി

Listen to this article
0.75x 1x 1.5x
00:00 / 00:00

പട്യാല (പഞ്ചാബ്) : പിറന്നാളാഘോഷത്തിന് ഓൺലൈൻ വഴി ഓർഡർ ചെയ്ത കേക്ക് കഴിച്ച  പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഭക്ഷ്യവിഷ ബാധയാണ് കുട്ടിയുടെ മരണ കാരണം . കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കേക്ക് വാങ്ങിയ ബേക്കറിയുടെ ഉടമയെ പ്രതി ചേർത്ത് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കേക്കിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വിശദമായ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച പോലീസ് പറയുന്നതിങ്ങനെ : കഴിഞ്ഞ ഞായറാഴ്ച പഞ്ചാബിലെ പട്യാല സ്വദേശിയായ മൻവിയുടെ പത്താം പിറന്നാളാഘോഷത്തിനായി ഓൺലൈൻ വഴി കേക്ക് വാങ്ങിയിരുന്നു. .കുടുംബത്തോടൊപ്പം പിറന്നാളാഘോഷിച്ച്കേക്ക് കഴിച്ച എല്ലാവർക്കും രാത്രി 10 മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്ന് മൻവിയുടെ സഹോദരങ്ങൾ ഛർദിച്ചു. തൊണ്ട വരണ്ടെന്നു പറഞ്ഞു മൻവി ഇടയ്ക്കിടെ വെള്ളം ചോദിച്ചു വാങ്ങി കുടിച്ചു . അൽപസമയത്തിനു ശേഷം ഉറങ്ങുകയും ചെയ്തു. പിറ്റേദിവസം ആരോഗ്യനില വഷളായ ‌ മാൻവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ അവിടെവച്ച് മരിച്ചു. ഓർഡർ ചെയ്ത ചോക്‌ളേറ്റ് കേക്കിൽ വിഷപദാർഥം അടങ്ങിയിരുന്നുവെന്നും അതാണ് മരണത്തിനു കാരണമായതെന്നും കുടുംബം ആരോപിക്കുന്നു.

 

patyala birthday cake food poisioning