കശ്മീര്‍ ഭീകരാക്രമണത്തില്‍ മരണം 10; തിരിച്ചടിക്കാന്‍ സൈന്യത്തിന്റെ പ്രത്യേക ഓപ്പറേഷന്‍

ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചത് വെടിയേറ്റാണ്. ഭീകരര്‍ ബസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ വെടിയേറ്റു മരിച്ചതോടെ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു.

author-image
Rajesh T L
New Update
kashmir terrorist attack
Listen to this article
0.75x 1x 1.5x
00:00 / 00:00

ശ്രീനഗര്‍: പത്തു പേര്‍ മരിച്ച കശ്മീരില്‍ ഭീകരാക്രമണത്തില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ സൈന്യം പ്രത്യേക ഓപ്പറേഷന്‍ തുടങ്ങി. തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ 10 പേരാണ് മരിച്ചത്. 33പേര്‍ക്കു പരിക്കേറ്റു. 

ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചത് വെടിയേറ്റാണ്. ഭീകരര്‍ ബസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ വെടിയേറ്റു മരിച്ചതോടെ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു.

യുപി സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവര്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് റിയാസി ജില്ലയിലെ പോണിക്കടുത്ത് തെര്യത്ത് ഗ്രാമത്തില്‍ വച്ചാണു ഭീകരര്‍ വെടിയുതിര്‍ത്തത്. കത്രയില്‍നിന്നു ശിവ്‌ഖോഡി ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു തീര്‍ഥാടകര്‍.

പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.

 

jammu and kashmir kashmir