പിന്നണി ഗാനരംഗത്തേക്ക് കടന്ന് സംഗീത സംവിധായകൻ ഹരികുമാർ ഹരേറാം; സ്വരത്തിലെ ഗാനങ്ങൾ ഏറ്റെടുത്ത് സംഗീത പ്രേമികൾ

ജോയി മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച പ്രേക്ഷക ശ്രദ്ധയോടെ തിയേറ്ററിൽ പ്രദർശനം തുടരുന്ന 'സ്വരം എന്ന ചിത്രത്തിലൂടെ യുവ സംഗീത സംവിധായകനായ ഹരികുമാർ ഹരേറാം പിന്നണി ഗാനരംഗത്തേക്കും കടന്നു.

author-image
Greeshma Rakesh
New Update
harikumar-hareram

music director harikumar hareram

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ജോയി മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച പ്രേക്ഷക ശ്രദ്ധയോടെ തിയേറ്ററിൽ പ്രദർശനം തുടരുന്ന 'സ്വരം എന്ന ചിത്രത്തിലൂടെ യുവ സംഗീത സംവിധായകനായ ഹരികുമാർ ഹരേറാം പിന്നണി ഗാനരംഗത്തേക്കും കടന്നു. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ച ഹരികുമാർ ഹരേറാം രണ്ട് ഗാനങ്ങളാണ് സ്വരത്തിൽ ആലപിച്ചിട്ടുള്ളത്.ഷാര ഗിരീഷും ചേർന്ന് ഹരികുമാർ ആലപിച്ച ആകാശമേലാപ്പിൽ എന്ന പ്രണയഗാനം സംഗീതപ്രേമികൾ ഹൃദയത്തിൽ ഏറ്റെടുത്തുകഴിഞ്ഞു.

കൂടാതെ താളശ്രുതി എന്ന സെമിക്ലാസിക് ഗാനവും ശ്രദ്ധേയമായിട്ടുണ്ട്. മലയാളത്തിന് പുറമെ 'ദി ബ്ലാക്ക് മൂൺ, ഡെയ്ഞ്ചർ സോൺ തുടങ്ങി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഹരികുമാർ പിന്നണി പാടിക്കഴിഞ്ഞു. സംഗീതത്തിനും ആലാപനത്തിനും പുറമെ ഗാനരചനയിലും ഹരികുമാർ ഹരേറാം പ്രതിഭ തെളിയിച്ചുകഴിഞ്ഞു.

എ പി നളിനൻറെ തിരക്കഥയിൽ നിഖിൽ മാധവ് സംവിധാനം ചെയ്ത ചിത്രമാണ് സ്വരം. രണ്ട് സംഗീത സംവിധായകരുള്ള ഈ ചിത്രത്തിൽ എ  പി നളിനൻ, പ്രമോദ് വെള്ളച്ചാൽ എന്നിവർ രചിച്ച മൂന്ന് ഗാനങ്ങൾക്കാണ് ഹരികുമാർ സംഗീതം നിർവ്വഹിച്ചത്. മലയാളം, തമിഴ്,തെലുങ്ക് തുടങ്ങി 12 ചിത്രങ്ങളിൽ ഹരികുമാർ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 2017 ൽ സഖാവിൻറെ പ്രിയസഖി എന്ന ചിത്രത്തിലൂടെയാണ് ഹരികുമാർ ഹരേറാം സിനിമയിലേക്ക് എത്തുന്നത്.

 

movie news playback singer music director harikumar hareram