സൂപ്പർ താരങ്ങളായ രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചെത്തിയ വേട്ടയ്യൻ ഒടിടിയിലേക്ക്.നവംബർ 7ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദര്‍ശിപ്പിക്കുന്നതിനാൽ , ഒടിടി റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് റിലീസ് തീയതിക്ക് ഒന്നോ രണ്ടോ ദിവസം മുമ്പ് മാത്രമേ പങ്കിടൂ.
വേട്ടയാൻ്റെ സ്ട്രീമിംഗ് അവകാശം ആമസോൺ പ്രൈം വീഡിയോ എല്ലാ ഭാഷകൾക്കുമായി 90 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ജയ് ഭീമിനു ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ സൂപ്പർ താരങ്ങളെ കൂടാതെ ദുഷാര വിജയൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റിതിക സിംഗ്, റാണ ദഗ്ഗുബതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ലൈക പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം 300 കോടി രൂപ ബജറ്റിൽ നിർമ്മിച്ചെങ്കിലും അതിനു മുകളിൽ കളക്ഷൻ നേടാനായില്ല.
ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്, OTT റിലീസിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. നവംബർ 7 ന് റിലീസ് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിലെ ആരാധകർ കരുതുന്നുത്. അടുത്തിടെയാണ് വേട്ടയാൻ്റെ ഒരു പ്രീക്വൽ നിർമ്മിക്കാൻ താൽപ്പര്യമുണ്ടെന്ന് സംവിധായകൻ ജ്ഞാനവേൽ തെലുങ്ക് മാധ്യമങ്ങളെ അറിയിച്ചത്.