രജനികാന്തിനൊപ്പം തകർന്നാടാൻ ഫഹദ് ഫാസിലും; 'വേട്ടൈയൻ' ട്രെയ്‍ലർ എത്തി

ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രമാണിത്. ട്രെയ്‍ലറിൽ രജനിയെപ്പോലെ ആക്ഷൻ രംഗങ്ങളിൽ തിളങ്ങുന്ന ഫഹദിനെയും കാണാം.

author-image
anumol ps
New Update
vettaiyan

ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും

 


രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ  വേട്ടൈയനിൽ സൂപ്പർവേഷവുമായി ഫഹ​ദ് ഫാസിലും. ആരാധകർ ഏറെ കാത്തിരിക്കുന്ന ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലറും എത്തിക്കഴിഞ്ഞു. അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, സാബുമോൻ അബ്ദുസമദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. രണ്ടര മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയ്‍ലറിൽ ചിത്രത്തിൻറെ കഥാസൂചനകളുമുണ്ട്. 

ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ടി ജെ ജ്ഞാനവേൽ. ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. രജനികാന്തിനൊപ്പം 33 വർഷങ്ങൾക്ക് ശേഷമാണ് അമിതാഭ് ബച്ചൻ ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചൻ എത്തുന്നത് ചീഫ് പൊലീസ് ഓഫീസർ ആയാണ്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനിൽ റിതിക സിംഗും ദുഷറ വിജയനും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രമാണിത്. ട്രെയ്‍ലറിൽ രജനിയെപ്പോലെ ആക്ഷൻ രംഗങ്ങളിൽ തിളങ്ങുന്ന ഫഹദിനെയും കാണാം. അനിരുദ്ധ് ആണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ഒക്ടോബർ 10 ന് ചിത്രം തിയറ്ററുകളിൽ എത്തും. 

fahad faazil movie trailer vettaiyan Rajanikanth