വീണ്ടും ഒരു രജനികാന്ത് ചിത്രം തിയേറ്ററുകളിലേക്ക്. ആരാധകര്‍ ആവേശത്തിലാണ്.ഓരോ രജനി ചിത്രവും ഓരോ ഉത്സവങ്ങളാനു.ആരാധകര്‍ അതിനെ ആഘോഷമാക്കി മാറ്റും. ഒക്ടോബര്‍ 10-നാണ് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം വേട്ടയ്യന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്നത്. അമിതാഭ് ബച്ചന്‍,ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം മാസ് എന്റര്‍ടൈനറാണ്.രജനികാന്തിന്റെ സ്റ്റാര്‍ഡത്തിനൊപ്പം ഗൗരവമുള്ള ഒരു പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
ഈ ചിത്രം കണ്ടിരിക്കേണ്ടതിന്റെ മൂന്നു കാരണങ്ങള്‍ ഇവയൊക്കെയാണ്.
രജനികാന്തിന്റെ സിനിമകളില്‍ പാന്‍-ഇന്ത്യന്‍ കാസ്റ്റിംഗ് പുതുമയുള്ളതല്ല. എന്തിരനില്‍ ഐശ്വര്യ റായിയും കാലായില്‍ നാനാ പടേക്കറും പേട്ടയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും വേഷമിട്ടിട്ടുണ്ട്. വേട്ടയ്യനില്‍ ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നു.
ഓരോ നടനും അത് അമിതാഭ് ബച്ചനാണെങ്കിലും റാണാ ദഗ്ഗുബതിയായാലും ഫഹദ് ഫാസില്‍ ആയാലും വേട്ടയ്യനില്‍ രജനികാന്തിനൊപ്പം പ്രധാനപ്പെട്ട വേഷങ്ങളിലാണ് എത്തുന്നത് എന്നാണ് സൂചന.
സ്റ്റാര്‍ ഹൈപ്പിനെ മാത്രം ആശ്രയിക്കാതെ കഥാപാത്രങ്ങളുടെ മുന്‍ഗണനയെക്കുറിച്ചാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ബച്ചന്റെ കഥാപാത്രം പറയുന്ന ശക്തമായ ഒരു ഡയലോഗ് തന്നെയാണ് ഇതിന് ഉദാഹരണം: 'നീതി വൈകിയാല്‍ നീതി നിഷേധിക്കപ്പെടുന്നു; ധൃതിപ്പെട്ട നീതി, അടക്കം ചെയ്യപ്പെട്ട നീതിയാണ്.''
പിന്നെ ഒരു ബിസിനസ് ടൈക്കൂണായി പ്രത്യക്ഷപ്പെടുന്ന റാണ ദഗ്ഗുബതിയെയും കള്ളന്റെ വേഷം ചെയ്യുന്ന ഫഹദ് ഫാസിലിനെയുമാണ് ട്രൈലറില്‍ കണ്ടത്. ചിത്രത്തിന്റെ അവതരണം രജനികാന്ത് എന്ന താരശക്തിക്കും മുകളിലായിരിക്കുമെന്നാണ് കാസ്റ്റിംഗ് സൂചിപ്പിക്കുന്നത്.
ഒരു സ്ത്രീക്കെതിരായ ക്രൂരമായ കുറ്റകൃത്യത്തിന് ശേഷം നീതിക്കായി പ്രതിഷേധിക്കുന്ന ഒരു വലിയ ജനക്കൂട്ടത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്, ഒപ്പം ഒരു വോയ്സ് ഓവറും ''ഈ രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ല"
പിരിമുറുക്കം ഉയരുമ്പോള്‍, രജനീകാന്തിന്റെ കഥാപാത്രം നിയമവിരുദ്ധമായ കൊലപാതകങ്ങളെ ന്യായീകരിക്കുന്നു, 'അനീതി സംഭവിക്കുമ്പോള്‍ പോലീസ് നിയമം കൈയിലെടുക്കുന്നതില്‍ തെറ്റില്ല' എന്ന് പ്രഖ്യാപിക്കുന്നു. ഇത് സൂചിപ്പിക്കുന്നത്, സിനിമ ഒരു സാധാരണ വാണിജ്യസിനിമയ്ക്കപ്പുറം നീതിയുടെയും ധാര്‍മ്മികതയുടെയും ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നാണ്. രജനികാന്തിന്റെ സമീപകാല ചിത്രങ്ങളായ ജയിലര്‍, ദര്‍ബാര്‍, എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും വേറിട്ടതാണ്.
സംവിധായകന്‍ ടി ജെ ജ്ഞാനവേലിന്റെ ഒടുവിലത്തെ ചിത്രമായ ജയ് ഭീമില്‍ പോലീസ് ക്രൂരതകളും ജാതി അനീതിയും കസ്റ്റഡി മരണം/പീഡനം എന്നിവയെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ജ്ഞാനവേല്‍ സിനിമയുടെ നിലപാടുകളെ ശക്തിപ്പെടുത്തുകയും ആഖ്യാനത്തിന് ആഴം കൂട്ടുകയും ചെയ്തുകൊണ്ട് ബച്ചന്റെ കഥാപാത്രം ട്രൈലറില്‍ പറയുന്നൊരു കാര്യം : ''നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ് ; പെട്ടെന്നുള്ള നീതി, അടക്കം ചെയ്യപ്പെട്ട നീതിയാണ്. എന്നാണ്. ''ആകര്‍ഷകമായ സിനിമാറ്റിക് അനുഭവം വേട്ടയ്യന്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികളും രജനിയുടെ ആരാധകരും.