"ഒ.ടി.ടിയിൽ ഓൺ എയർ" ; ട്രോൾ ഷെയർ ചെയ്ത് താരം,പ്രശംസിച്ച് സോഷ്യൽ മീഡിയ

ചിത്രത്തിൽ അമിത് ചെയ്ത വിഷ്ണു എന്ന കഥാപാത്രം,അച്ഛനായി അഭിനയിച്ച കോട്ടയം നസീറിന്റെയും അമ്മയായി അഭിനയിച്ച സ്മിനു സിജോയുടെയും ഒപ്പമുള്ള വികാര ഭരിതമായ രംഗത്തിനാണ് ട്രോൾ പൊങ്കാല.

author-image
Greeshma Rakesh
New Update
vazha--biopic-of-a-billion-boys--actor-amit-mohan-reacts-to-trolls-against-his-acting

vazha biopic of a billion boys actor amit mohan reacts to trolls against him

Listen to this article
0.75x 1x 1.5x
00:00 / 00:00

'വാഴ - ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്' എന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം ഒരുപാട് വിമർശനങ്ങൾ നേരിടുകയാണ് നടൻ അമിത് മോഹൻ. ചിത്രത്തിൽ അമിത് ചെയ്ത വിഷ്ണു എന്ന കഥാപാത്രം,അച്ഛനായി അഭിനയിച്ച കോട്ടയം നസീറിന്റെയും അമ്മയായി അഭിനയിച്ച സ്മിനു സിജോയുടെയും ഒപ്പമുള്ള വികാര ഭരിതമായ രംഗത്തിനാണ് ട്രോൾ പൊങ്കാല. അഭിനയിക്കാൻ അറിയില്ല , ഓവർ ആക്ടിങ് , നാച്ചുറൽ ആക്ടിങ് എന്ന് പറഞ്ഞു ആളുകളെ വെറുപ്പിക്കുന്നു തുടങ്ങിയ കമന്റ് ആണ് അമിത് മോഹനു നേരെ ഉയർന്നത്.

എന്നാൽ താരം ഇതിനെയെല്ലാം വളരെ പോസിറ്റീവായാണ് എടുത്തിരിക്കുന്നത്.പ്രശംസിക്കുകയും വിമർശിക്കുകയും ചെയുന്നത് നിധിയായി കാണുന്നു എന്നാണ് താരം പറയുന്നത്. 'ടൺ കണക്കിന് എയർ , ഓൺ എയർ, എല്ലാ അഭിപ്രായങ്ങളും ബഹുമാനിക്കുന്നു' എന്ന ക്യാപ്ഷനോട് കൂടി താരം തന്നെ ട്രോളുകൾ തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിട്ടുമുണ്ട്.ഇതോടുകൂടി താരങ്ങളും സംവിധായകനും ആരാധകരുമെല്ലാം ഒരുപോലെ അമിത്തിന്റ ഇത്തരമൊരു പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് കമന്റുമായി എത്തി. ' സുഹൃത്തേ ഒ.ടി.ടിയിൽ നന്നായി അഭിനയിക്കണ്ടേ..." എന്നാണ് സിജു സണ്ണി രസകരമായി കമന്റ് ചെയ്തിരിക്കുന്നത്.

ആനന്ദ് മേനോന്റെ സംവിധാനത്തിൽ വിപിൻ ദാസ് തിരക്കഥയെഴുതി പുറത്തിറങ്ങിയ ഓഫ്-ഏജ് കോമഡി ഡ്രാമയായ വാഴ കഴിഞ്ഞ മാസം ഓഗസ്റ്റ് 15 നു ആണ് തിയേറ്ററിൽ എത്തിയത്. വൻ വിജയമായ ചിത്രത്തിന്റെ ഒ ടി ടി റൈറ്റ് നേടിയത് ഡിസ്‌നി പ്ലസ് ഹോറസ്റ്ററാണ് . അമിത്തിനെ കൂടാതെ സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ്‌ബോയ് , ജഗദീഷ് , അസീസ് , നോബി, ബേസിൽ ജോസഫ് , മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.സോഷ്യൽ മീഡിയ താരം ഹാഷിർ ആൻഡ് ടീം ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു.കൺടെന്റ് ക്രീയേറ്ററായിരുന്ന അമിത് മോഹൻ പുരുഷ പ്രേതം, ഫാലിമി, ഗുരുവായൂർ അമ്പലനടയിൽ എന്നീ ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

trolls vazha biopic of a billion boys amit mohan