കൈയ്യിൽ മുറിച്ചെടുത്ത തല! ഞെട്ടിച്ച് ഉണ്ണി മുകുന്ദന്റെ ‘മാർക്കോ ‘ സെക്കൻഡ് ലുക്ക് പോസ്റ്റർ

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.

author-image
Greeshma Rakesh
New Update
marco movie second look poster

unni mukundan movie marco second look poster

Listen to this article
0.75x 1x 1.5x
00:00 / 00:00

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ചിത്രം  ‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്.കൈയ്യിൽ മുറിച്ചെടുത്ത തലയുമായി സി​ഗററ്റും വലിച്ച് നിൽക്കുന്ന ഉണ്ണി‌ മുകിന്ദനാണ് പോസ്റ്ററിലുള്ളത്.ആക്ഷനും വയലൻസിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്സണാണ്.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ‘കെ.ജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമയാണിത് . മലയാളത്തിലെ ഏറ്റവും വയലൻറ് ആയ ചിത്രമെന്ന് അണിയറക്കാർ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിൻറെ പോസ്റ്ററിലും ആ വയലൻസ് കാണാനാവും

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

 

malayalam cinema marco movie unni mukudhan