19 വര്‍ഷങ്ങള്‍ക്കു ശേഷം നടിപ്പിന് നായകന് സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു. ആര്.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45ലാണ് താരജോഡികള്‍ ഒന്നിക്കുന്നത്.സിനിമയുടെ പൂജ നേരത്തെ കഴിഞ്ഞിരുന്നു. എന്നാല്‍ അതിലെ നായിക ആരെന്നതു സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നില്ല. അതിനിടെയാണ് തൃഷ സൂര്യയുടെ നായികയാകുമെന്ന സൂചന പുറത്തു വരുന്നത്. 2005ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആറു എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
സിനിമയുടെ ഷൂട്ടിംഗ് ഈമാസം ആരംഭിക്കും. ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്സാണ്. ജോക്കര്‍, അരുവി, തീരന്‍ അധികാരം ഒന്‍ട്ര്, കൈതി സുല്‍ത്താന്‍, ഓകെ ഓകാ ജീവിതം, ഹര്‍സാന തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച പ്രൊഡക്ഷന്‍ ഹൗസാണ് ഡ്രീം വാരിയര്‍ പിക്ചേഴ്സ്. ഇവരുടെ ഏറ്റവും വലിയ ചിത്രമാണ് സൂര്യ 45.
ആര്.ജെ. ബാലാജിയുടേതാണ് തിരക്കഥയും. എ ആര് റഹ്മാന് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സില്ലിന് ഒരു കാതല്‍, ആയുധ എഴുത്ത്, 24 തുടങ്ങിയ ചിത്രങ്ങളില്‍ സൂര്യയും റഹ്മാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വലിയ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ നിരവധി വമ്പന്‍ താരങ്ങളെ അണിനിരത്താനാണ് ഡ്രീം വാരിയര്‍ പിക്ചേഴ്സ് ഒരുങ്ങുന്നത്. മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയും ചിത്രത്തില്‍ പ്രതീക്ഷിക്കാമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. 2025 ന്റെ രണ്ടാം പകുതിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.