‘എആർഎം’; മമിതയോട് നന്ദി പറഞ്ഞ് ടൊവിനോ

ചിത്രത്തിൽ നായികയായെത്തിയ തെലുങ്ക് നടി കൃതി ഷെട്ടിക്ക് ശബ്ദം നൽകിയിരിക്കുന്നത് മമിത ബൈജുവാണ്. മമിതയും ഈ സിനിമയുടെ ഒരു ഭാഗമായിരുന്നു. തന്റെ ആദ്യ മലയാള സിനിമയായിട്ടു കൂടി ലക്ഷ്മി എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് മമിതയുടെ കൂടി പിന്തുണ കൊണ്ടാണ്.

author-image
Vishnupriya
New Update
dc
Listen to this article
0.75x 1x 1.5x
00:00 / 00:00

‘അജയന്റെ രണ്ടാം മോഷണം’ സിനിമ ഇറങ്ങിയതിനു പിന്നാലെ മമിത ബൈജുവിനോട് നന്ദി പറഞ്ഞ് ടൊവിനോ തോമസ്. ചിത്രത്തിൽ നായികയായെത്തിയ തെലുങ്ക് നടി കൃതി ഷെട്ടിക്ക് ശബ്ദം നൽകിയിരിക്കുന്നത് മമിത ബൈജുവാണ്. 

മമിതയും ഈ സിനിമയുടെ ഒരു ഭാഗമായിരുന്നു. തന്റെ ആദ്യ മലയാള സിനിമയായിട്ടു കൂടി ലക്ഷ്മി എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് മമിതയുടെ കൂടി പിന്തുണ കൊണ്ടാണ്. ഏറെ കൃത്യതോടെയായിരുന്നു ഡബ്ബിങ് നിർവഹിച്ചത്.

‘‘ഞാനും ഈ അടുത്താണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. ഞാൻ അപ്പോൾ തന്നെ മെസ്സേജ് അയച്ചു, ‘കലക്കിയെന്നു’ പറഞ്ഞ്. കൃതിയുടെ കഥാപാത്രം ഒന്നുകൂടെ റിലേറ്റ് ചെയ്യാൻ മമിതയുടെ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ട്. മമിതയുടെ അടുത്ത് ഞാനത് പറയുകയും ചെയ്തു. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് മെസ്സേജ് ചെയ്തത്. കൂടാതെ മമിതയോട് നന്ദിയും പറഞ്ഞു.’’–യെസ് എഡിറ്റോറിയലിനു നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.

tovino thomas Mamitha Baiju ajayante randam moshanam