സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ലൂസിഫര്‍ എന്ന വിജയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍ എന്നതും കാത്തിരിപ്പിന് പിന്നിലുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വൈറലായിരിക്കുന്നു.
സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തിരക്കഥാകൃത്ത് മുരളിഗോപിയും ഒരേ ഫ്രെയിമില്‍ വരുന്ന ഫോട്ടോയാണ് വൈറലാകുന്നത്. ത്രീ ഈസ് കമ്പനി എന്ന ക്യാപ്ഷനോടെ മുരളിഗോപിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഫോട്ടോയുടെ താഴെ മോഹന്‍ലാലിനെ മിസ് ചെയ്യുന്നതായി ആരാധകരുടെ കമന്റ് നിറയുന്നു. എമ്പുരാന്‍ കളറാക്കണമെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. തിരുവന്തപുരത്താണ് നിലവില്‍ എമ്പുരാന്റെ ഷൂട്ടിംങ് നടക്കുന്നത്.