നിന്റെ ശബ്ദത്തിൽ കാമമുണ്ട്, പ്രണയിച്ചു പോകുമെന്ന് പറഞ്ഞാണ് വൈരമുത്തു ഗായികമാരെ വിളിക്കാറ്: സുചിത്ര

വൈരമുത്തു എല്ലാ ഗായികമാരെയും വിളിക്കും നിന്റെ ശബ്ദത്തിൽ കാമമുണ്ട്. അതുകേട്ട് ഞാനൊരു ഭ്രാന്തനായി. നിന്റെ ശബ്ദം കേട്ട് ഞാൻ പ്രണയിച്ചു പോകുന്നു എന്ന് പറയും.

author-image
Anagha Rajeev
New Update
suchitra-vairamuthu
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗായിക സുചിത്ര ഉന്നയിച്ച ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് ഗാനരചയിതാവ് വൈരമുത്തു. എല്ലാ ഗായികമാരെയും വിളിച്ച് വൈരമുത്തു മോശമായി സംസാരിക്കും എന്നായിരുന്നു സുചിത്രയുടെ ആരോപണം. എന്നാൽ ചിലർക്ക് മാനസിക പ്രശ്‌നമുണ്ടാകും, അവർ സൈക്യാട്രിസ്റ്റിനെ കാണുകയും മരുന്നുകൾ കഴിക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം എന്നാണ് വൈരമുത്തു പങ്കുവച്ച ട്വീറ്റിൽ പറയുന്നത്.

ഒരു അഭിമുഖത്തിലായിരുന്നു സുചിത്ര വൈരമുത്തുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. വൈരമുത്തു എല്ലാ ഗായികമാരെയും വിളിക്കും നിന്റെ ശബ്ദത്തിൽ കാമമുണ്ട്. അതുകേട്ട് ഞാനൊരു ഭ്രാന്തനായി. നിന്റെ ശബ്ദം കേട്ട് ഞാൻ പ്രണയിച്ചു പോകുന്നു എന്ന് പറയും. ഒരു ദിവസം എന്നെയും വിളിച്ചു. വീട്ടിലേക്ക് വരൂം ഒരു സമ്മാനം തരാമെന്ന് പറഞ്ഞു.

ഞാൻ മുത്തശ്ശിയെയും കൂട്ടിയാണ് അയാളുടെ വീട്ടിൽ പോയത്. എന്തിനാണ് മുത്തശ്ശിയെയും കൂടെക്കൊണ്ടു വന്നതെന്ന് അയാൾ ചോദിച്ചു. എവിടെയും ഒറ്റക്ക് പോകാറില്ലെന്ന് ഞാൻ മറുപടി പറഞ്ഞു. എവിടെയാണ് സമ്മാനമെന്ന് ചോദിച്ചപ്പോൾ അകത്തു പോയി പാന്റീനിന്റെ ഒരു ഷാമ്പുവും കണ്ടീഷണറും തന്നു” എന്നായിരുന്നു സുചിത്ര പറഞ്ഞത്.

”ജീവിതം നഷ്ടപ്പെട്ടവർ, ദുർബല ഹൃദയമുള്ളവർ, പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളുള്ളവർ, വിഷാദം എന്നിവയുള്ളവർ ഏകപക്ഷീയമായി സ്‌നേഹിക്കുന്നവർക്ക് നേരെ പരുഷമായ വാക്കുകൾ എറിയുകയും ഒരു ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്യും. ചിലപ്പോൾ ഭ്രാന്തനെപ്പോലെയും മിടുക്കരായും അഭിനയിക്കും. അവരെ ദൈവമായി കണക്കാക്കും.”

”ഈ രോഗത്തെ ‘മെസ്സിയാനിക് ഡെല്യൂഷനൽ ഡിസോർഡർ’ എന്നാണ് വിളിക്കുന്നതെന്നും. അവരെ ശിക്ഷിക്കരുത്, അവരോട് ദയ കാണിക്കുകയും സഹാനുഭൂതിയിലൂടെ സുഖപ്പെടുത്തുകയും വേണം. അവർ ഒരു സൈക്യാട്രിസ്റ്റിനെ കാണുകയും മരുന്നുകൾ കഴിക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം” എന്നാണ് വൈരമുത്തു പറയുന്നത്.

അതേസമയം, ഗായിക ചിന്മയി അടക്കം 20 ഓളം സ്ത്രീകൾ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. വൈരമുത്തുവിനെതിരെ ചിൻമയി നൽകിയ ലൈംഗികാതിക്രമക്കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

sexual allegation