അന്നത്തെ ഡബ്ല്യൂസിസി ലളിത ചേച്ചി ആയിരുന്നു: ലാൽജോസ്

ചേച്ചി പറഞ്ഞാൽ പിന്നെ അപ്പീലില്ല. എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം ലളിത ചേച്ചിക്കുണ്ടായിരുന്നു എന്നാണ് സംവിധായകൻ ലാൽ ജോസ് പറയുന്നത്.

author-image
Anagha Rajeev
New Update
laljose kpsc lalitha

പണ്ടത്തെ ഷൂട്ടിങ് സെറ്റിലെ ‘ഡബ്ല്യൂസിസി’ അന്തരിച്ച നടി കെപിഎസി ലളിത ആയിരുന്നുവെന്ന് സംവിധായകൻ ലാൽജോസ്. സെറ്റുകളിലെ പ്രശ്‌നങ്ങൾ തീർക്കാൻ കെപിഎസി ലളിത പ്രവർത്തിച്ചതിനെ കുറിച്ചാണ് ലാൽജോസ് തുറന്നു പറഞ്ഞത്. ചേച്ചി പറഞ്ഞാൽ പിന്നെ അപ്പീലില്ല. എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം ലളിത ചേച്ചിക്കുണ്ടായിരുന്നു എന്നാണ് സംവിധായകൻ ലാൽ ജോസ് പറയുന്നത്.

”സെറ്റിൽ എന്തെങ്കിലും അനാവശ്യ കാര്യങ്ങൾ ഉണ്ടായാൽ അന്ന് ഡബ്ല്യൂസിസി ഒന്നുമില്ലല്ലോ, ലളിത ചേച്ചി ആയിരുന്നു അന്നത്തെ ഡബ്ല്യൂസിസി. ലളിത ചേച്ചിയോട് പരാതി പറഞ്ഞാൽ അതുമായി ബന്ധപ്പെട്ട ആൾക്കാരെ വഴക്ക് പറയും. അതിനൊക്കെയുള്ള സ്വാതന്ത്ര്യം ലളിത ചേച്ചിക്കുണ്ടായിരുന്നു. ചേച്ചി പറഞ്ഞാൽ പിന്നെ അപ്പീലില്ല. സിനിമയിൽ ഇത്രയും കാലം നിലനിന്ന നടിമാർ വളരെ കുറവാണ്.”

”സുകുമാരിയമ്മയും ലളിത ചേച്ചിയുമൊക്കെ മലയാള സിനിമയിലെ ഒഴിച്ചു കൂടാനാകാത്ത ‌നടിമാരായിരുന്നു. അതിൽ തന്നെ ലളിത ചേച്ചിയ്ക്ക് കേരളത്തിലെ പ്രൊഫഷണൽ നാടകരംഗത്തിന്റെ വലിയ പശ്ചാത്തലവും പിൻബലവും ഉണ്ടായിരുന്നു. സംവിധായകനും ഭർത്താവുമായിരുന്ന ഭരതന്റെ സഹസംവിധായകനാകാൻ വരണമെന്ന് തന്നോട് അവർ ആവശ്യപ്പെട്ടിരുന്നു.”

”എന്നാൽ അത് സാധിച്ചില്ല. സംവിധാന സഹായിയിരുന്ന സമയത്ത് ചെയ്ത നിരവധി സിനിമകളിൽ കെപിഎസി ലളിത ഭാഗമായിരുന്നെങ്കിലും സ്വതന്ത്രസംവിധായകനായ ശേഷം ‘എൽസമ്മ എന്ന ആൺകുട്ടി’യിലാണ് അവർക്കൊപ്പം പ്രവർത്തിക്കാനായത്. വൈകിയെങ്കിലും വളരെ മികച്ച വേഷത്തിലേക്ക് തന്നെ വിളിച്ചതിൽ സന്തോഷമുണ്ട് എന്നായിരുന്നു ലളിത ചേച്ചി ചിത്രത്തിലെ അമ്മ വേഷത്തെ കുറിച്ച് പറഞ്ഞത്” എന്നാണ് ലാൽജോസ് പറഞ്ഞു.

 

Lal jose KPSC Lalita