മലയാളത്തിന്റെ 'മധു'ര വസന്തത്തിന് 91 ജന്മദിനത്തില്‍ ആശംസകളുമായി നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി എത്തി. സുരേഷ് ഗോപി ഭാര്യയും അമ്മയുമൊത്താണ് മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീടായ ശിവ ഭവനില്‍ എത്തിയത്. പിറന്നാള്‍ സമ്മാനമായി അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ഞെട്ടിച്ചു കൊണ്ട് അദ്ദേഹം സുരേഷ് ഗോപിക്ക് സ്വര്‍ണ മോതിരം തിരികെ സമ്മാനമായി നല്‍കുകയായിരുന്നു. ഏറെ നേരം അദ്ദേഹത്തിനൊപ്പം ഇരുന്നു വിശേഷങ്ങള്‍ പങ്കുവെച്ച ശേഷം പിറന്നാള്‍ പായസം കഴിച്ചിട്ടുമാണ് സുരേഷ് ഗോപി മടങ്ങിയത്. മധു സാറിന്റെ സമ്മതം ഉണ്ടെങ്കില്‍ ജന്മ നക്ഷത്ര ദിനത്തില്‍ ആഘോഷങ്ങള്‍ നടത്തണം എന്ന് ആഗ്രഹം ഉണ്ട്. അതിനു സമ്മതം വാങ്ങാന്‍ കൂടെയാണ് വന്നത്. ഇവിടെ വച്ചുതന്നെ ആഘോഷങ്ങള്‍ നടത്താന്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
മമ്മൂക്കയോടും ലാലിനോടും സംസാരിച്ചു. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാനാണ് തീരുമാനം എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ ഉമയുടെ പിറന്നാള്‍ സമ്മാനായി, മധുവിന്റെ ജീവചരിത്രവും സിനിമ ജീവിതവും അഭിമുഖങ്ങളും, ആര്‍ട്ടിക്കിളും ഉള്‍ക്കൊളിച്ചുകൊണ്ട് ഒരു വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. നന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സാമൂഹിക മാധ്യമ പേജിലൂടെ ആയിരുന്നു വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. പിറന്നാള്‍ ദിനം എന്നത്തെ പോലെ തന്നെ സാധാരണ ദിവസമാണെന്നും, ഒരുപാട് ആഘോഷങ്ങള്‍ക്കു താല്പര്യം ഇല്ലെന്നും മലയാള സിനിമയുടെ കാരണവര്‍ കൗമുദിയോട് പറഞ്ഞു.