ബലാത്സം​ഗക്കേസ്; സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കും

ഞായറാഴ്ച സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുക.

author-image
anumol ps
New Update
sexual assault case high court reject siddique anticipatory bail

 

 


കൊച്ചി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖ് തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കും. ഞായറാഴ്ച സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുക. തിരുവനന്തപുരത്തോ കൊച്ചിയിലോ ആകും ഹാജരാകുക. ബലാത്സം​ഗ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലോ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലോ ഹാജരാകാനാണ് സാധ്യത കൂടുതൽ. സാധാരണ അന്വേഷണസംഘം നോട്ടീസ് നൽകി വിളിപ്പിക്കുമെങ്കിലും സിദ്ദിഖ് അതിന് കാത്തിരിക്കില്ലെന്നാണ് വിവരം. 

ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ ഉൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ വിചാരണ കോടതിയിൽ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നൽകി വിട്ടയക്കണമെന്നും സുപ്രിംകോടതി നിർദ്ദേശം നൽകിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരും അതിജീവിതയും രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്.

എല്ലാ വ്യവസായ മേഖലകളിലും സ്ത്രീകൾക്കെതിരെ അതിക്രമമുണ്ടെന്ന് നിരീക്ഷിച്ച സുപ്രിംകോടതി എട്ട് വർഷം സർക്കാർ എന്ത് ചെയ്തുവെന്നും വാദത്തിനിടെ ചോദിച്ചു. സമാന കേസുകളിൽ പ്രതികളായ മറ്റ് നടന്മാർക്ക് ജാമ്യം ലഭിച്ചു, സിദ്ദീഖിന് ലഭിച്ചില്ലെന്നുമായിരുന്നു മുതിർന്ന അഭിഭാഷകൻ മുഗുൾ റോത്തഗിയുടെ വാദം. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും സിദ്ദിഖ് സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.

siddique