ഷബ്ന മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ഡെലുലു' ഒരുങ്ങുന്നു

ചിത്രത്തില്‍ അനുരാഗ് കശ്യപ്, നിഖില വിമല്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ചന്ദു സലിംകുമാര്‍, ദാവീദ് പ്രക്കാട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 

author-image
anumol ps
New Update
delulu

ഷബ്ന മുഹമ്മദ്, ചിത്രത്തിന്റെ പോസ്റ്റര്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

വാങ്ക്, ഫൂട്ടേജ് എന്നീ ചിത്രങ്ങളുടെ തിരക്കഥക്ക് ശേഷം ഷബ്ന മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം' ഡെലുലു' അണിയറയില്‍ ഒരുങ്ങുന്നു. സൈജു ശ്രീധരനും ഷബ്ന മുഹമ്മദും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ രചിച്ചിരിക്കുന്നത്. പമ്പരം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിര്‍മ്മാണം  ബിനീഷ് ചന്ദ്രയും, രാഹുല്‍ രാജീവുമാണ്. ചിത്രത്തില്‍ അനുരാഗ് കശ്യപ്, നിഖില വിമല്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ചന്ദു സലിംകുമാര്‍, ദാവീദ് പ്രക്കാട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 

സൈജു ശ്രീധരന്‍ സംവിധാനം ചെയ്ത്, അനുരാഗ് കശ്യപ് അവതരിപ്പിച്ച മലയാള ചിത്രമായ ഫൂട്ടേജിന്റെ സഹരചയിതാവായ ഷബ്നയുടെ ആദ്യ ചിത്രം കാവ്യാ പ്രകാശ് ഒരുക്കിയ വാങ്ക് ആണ്. ദേശീയ പുരസ്‌കാരം ലഭിച്ച വാങ്ക് എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ടാണ് ഷബ്ന മുഹമ്മദ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 

ഛായാഗ്രഹണം- ഷിനോസ്, സംഗീതം- സയീദ് അബ്ബാസ്, എഡിറ്റര്‍- സൈജു ശ്രീധരന്‍, കലാസംവിധാനം- അപ്പുണി സാജന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈനര്‍- നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സിങ്- സിനോയ് ജോസഫ്, മേക്കപ്പ്- അന്ന ലുക്കാ, മാര്‍ക്കറ്റിങ്- ഹൈറ്റ്‌സ്, പിആര്‍ഒ- ശബരി.

delulu