സായ്‌പല്ലവി, എന്തൊരു നടിയാണ് നിങ്ങൾ, നിങ്ങളെന്റെ ശ്വാസമെടുത്തു; ജ്യോതിക

അമരനും ടീമിനും സല്യൂട്ട്, സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരു വജ്രമാണ് നിങ്ങൾ സൃഷ്ടിച്ചത്. ജയ്ഭീമിന് ശേഷം തമിഴ് സിനിമയിൽ മറ്റൊരു ക്ലാസിക് കൂടി.

author-image
Anagha Rajeev
New Update
sai pallavi jyothika

വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകൻ രാജ്കുമാർ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താൻ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ക്ലാസിക് ആണ് അമരനെന്നും  നടി ജ്യോതിക. ഫേസ്ബുക്കിലൂടെയാണ് ആശംസ അറിയിച്ചത്. ഓരോരുത്തരെയും പേരെടുത്ത് അഭിന്ദിച്ചിരിക്കുകയാണ് താരം.  

‘അമരനും ടീമിനും സല്യൂട്ട്, സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരു വജ്രമാണ് നിങ്ങൾ സൃഷ്ടിച്ചത്. ജയ്ഭീമിന് ശേഷം തമിഴ് സിനിമയിൽ മറ്റൊരു ക്ലാസിക് കൂടി. അഭിനന്ദനങ്ങൾ ശിവകാർത്തികേയൻ. ഈ വേഷം കൈകാര്യം ചെയ്യാനുളള നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും ഊഹിക്കാൻ കഴിയും. സായിപല്ലവി എന്തൊരു നടിയാണ് നിങ്ങൾ. അവസാനത്തെ 10 മിനിറ്റിൽ നിങ്ങൾ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓർത്ത് അഭിമാനിക്കുന്നു’- ജ്യോതിക കുറിച്ചു.

ശ്രീമതി ഇന്ദു റിബേക്ക വർഗീസ് നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും ഞങ്ങളുടെ ഹൃദയങ്ങളെ സ്പർശിക്കുകയും ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്തു. മേജർ മുകുന്ദ് വരദരാജൻ ഓരോ പൗരനും നിങ്ങളുടെ വീര്യം ആഘോഷിക്കുന്നു, ഞങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യൻ സൈന്യത്തിനുളള ഉചിതമായ ആദരാഞ്ജലിയാണ്. ജയ് ഹിന്ദ്, ദയവായി ഈ വജ്രം പ്രേക്ഷകർ കാണാതെ പോകരുത്’- ജ്യോതിക കുറിച്ചു.

മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവിയും. ശിവകാർത്തികേയൻ-സായ്‌പല്ലവി കോംബോയിൽ എത്തിയ ചിത്രമാണ് ‘അമരൻ’. ചിത്രം ആഗോളതലത്തിൽ 150 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു.

Sai Pallavi