പോത്ത് തിന്നുന്നത് പുല്ല്, പുല്ല് പ്യുവർ വെജിറ്റേറിയൻ ;പൊറാട്ടുനാടകം ട്രെയിലർ പുറത്ത്

ബാങ്കിൻ്റെ ജപ്തിഭീഷണി വരെ നിലനിൽക്കുന്ന അബുവിൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി മണിക്കുട്ടി എന്ന ഒരു പശു കടന്നു വരുന്നതോടെയാണ് കഥാഗതിയിൽ വഴിത്തിരിവുണ്ടാക്കുന്നത്.

author-image
anumol ps
New Update
poratt nadakam

എടാ പോത്തു തിന്നുന്നതെന്താ..
 പുല്ല്'. അപ്പൊ പോത്ത് വെജിറ്റേറിയൻ ...
 പോത്തിനെ തിന്നുന്ന
നമ്മളോ പ്യുവർ വെജിറ്റേറിയൻ ...
തമ്പായി സാറിൻ്റെ ഈ കണ്ടുപിടുത്തം എത്ര ശരിയല്ലേ? - ആലോചിച്ചു നോക്കൂ...


ഇത്തരം നിരവധി ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകാൻ എത്തുന്നു പൊറാട്ടുനാടകം. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അനശ്വരനായ സംവിധായകൻ സിദ്ദിഖിനായി സമർപ്പിക്കുന്ന ഈ ചിത്രം നവാഗതനായ നൗഷാദ് സഫ്രോണാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. എമിറേറ്റ് സ്പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ കൗതുകകരമായ ഒരു രംഗമാണ് പോത്തിനെ കഴിക്കുന്നവർ പ്യൂവർ വെജിറ്റേറിയൻ ആണെന്ന കണ്ടുപിടുത്തം നടക്കുന്നത്.ഇനിയുമുണ്ട് ചില കാര്യങ്ങൾ', രാമായണം എഴുതിയതു ഞങ്ങടെ ജാതിക്കാരായ ചിലരാണെന്നു പറയുന്ന കറവക്കാരൻ , ഇങ്ങനെ നിരവധി കൗതുകങ്ങൾ ഈ ട്രയിലറിൽ കാണാം.

കേരള- കർണ്ണാടക അതിർത്തി ഗ്രാമത്തിൽ ഗോപാലപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.ആ നാട്ടിലെ പ്രാചീനമായ കലാരൂപങ്ങളും കോർത്തിണക്കി തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ ഒരു നാടിൻ്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ അബുവിൻ്റെ ജീവിതത്തെ പ്രധാനമായും കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.ബാങ്കിൻ്റെ ജപ്തിഭീഷണി വരെ നിലനിൽക്കുന്ന അബുവിൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി മണിക്കുട്ടി എന്ന ഒരു പശു കടന്നു വരുന്നതോടെയാണ് കഥാഗതിയിൽ വഴിത്തിരിവുണ്ടാക്കുന്നത്.മുസ്ലീം സമുദായത്തിൽപ്പെട്ട അബുവിന് ഈ പശു ഗോമാതാവിൻ്റെ സ്ഥാനത്താകുന്നതോടെയാണ് ചിത്രത്തിൽ പുതിയ സംഭവങ്ങൾ ഉരിത്തിരിയുന്നത്.

സൈജുക്കുറുപ്പാണ് കേന്ദ്ര കഥാപാത്രമായ അബുവിനെ അവതരിപ്പിക്കുന്നത്. ധർമ്മജൻ ബോൾഗാട്ടി, രാഹുൽ മാധവ് , രമേഷ് പിഷാരടി, നിർമ്മൽ പാലാഴി, സുനിൽ സുഗതരാജേഷ് അഴിക്കോട്, ബാബു അന്നൂർ, സൂരജ് തേലക്കാട് സിബി തോമസ്. ഫൈസൽ, ചിത്രാ ഷേണായ്, ജിജിന, ഐശ്വര്യ മിഥുൻ, ഷുക്കൂർ.അനിൽ ബേബി, ശിവദാസ് മട്ടന്നൂർ , ചിത്രാ നായർ, ഗീതി സംഗീത തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തും.

കോ - പ്രൊഡ്യൂസർ - ഗായത്രി വിജയൻ.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - നാസർ വേങ്ങര .തിരക്കഥ- സുനീഷ് വാരനാട്. ഗാനങ്ങൾ - ഹരിനാരായണൻ, ഫൗസിയ അബുബേക്കർ.സംഗീതം - രാഹുൽ രാജ്.ഛായാഗ്രഹണം - നൗഷാദ് ഷെരീഫ്.എഡിറ്റിംഗ് രാജേഷ് രാജേന്ദ്രൻ.കലാസംവിധാനം - സുജിത്രാലവ്മേക്കപ്പ് - ലിബിൻ മോഹൻ.കോസ്റ്റ്യും - ഡിസൈൻ - സൂര്യ രാജശ്രീ,നിശ്ചല ഛായാഗ്രഹണം - രാംദാസ് മാത്തൂർ.ചിഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ മാത്യൂസ് -പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ആൻ്റെണി കുട്ടമ്പുഴ.പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല.പി ആർ ഒ- വാഴൂർ ജോസ്.

 

trailer porattu nadakam