ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം ഓസ്ട്രേലിയയിൽ  പൂർത്തിയായി

എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി  എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ  ചിത്രീകരണം. ക്വീൻസ്‌ലാൻഡിലെ  ഗോൾഡ് കോസ്റ്റ്, സൗത്ത്, നോർത്ത് ബ്രിസ്ബൻ പരിസരങ്ങളിൽ ആയിരുന്നു ഓസ്ട്രേലിയയിലെ ചിത്രീകരണം.

author-image
Anagha Rajeev
Updated On
New Update
movie pic
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി. ഓസ്‌ട്രേലിയയിലും കേരളത്തിലുമായി  ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം  കേരളത്തിലും ഓസ്‌ട്രേലിയയിലും പൂർത്തിയായി.എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി  എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ  ചിത്രീകരണം. ക്വീൻസ്‌ലാൻഡിലെ  ഗോൾഡ് കോസ്റ്റ്, സൗത്ത്, നോർത്ത് ബ്രിസ്ബൻ പരിസരങ്ങളിൽ ആയിരുന്നു ഓസ്ട്രേലിയയിലെ ചിത്രീകരണം.

ഓസ്ട്രേലിയൻ ചലച്ചിത്ര- ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരേയും  മലയാള  ചലച്ചിത്ര താരങ്ങളെയും  ഉൾപ്പെടുത്തി നിർമ്മിക്കുന്ന 'ഗോസ്റ്റ് പാരഡെയ്സിന്റെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുന്നത്  ജോയ് കെ.മാത്യു ആണ്.

ഓസ്‌ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടെ ബാനറിലാണ്  ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്. ഓസ്ട്രേലിയയിലും കേരളത്തിലും  ചലച്ചിത്രങ്ങളും  ടെലിവിഷൻ പരിപാടികളും നിർമ്മിക്കാനും പ്രദർശിപ്പിക്കാനും  ചലച്ചിത്ര മേളകളും ചലച്ചിത്ര കലാ പരിശീലനവും സംഘടിപ്പിക്കാനും ദൃശ്യപരിപാടികൾ പ്രക്ഷേപണം ചെയ്യാനും ലക്ഷ്യമിട്ട്  നടനും എഴുത്തുകാരനും സംവിധായകനും നിർമ്മാതാവുമായ ജോയ് കെ.മാത്യു ആരംഭിച്ച ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയാണ് ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രി. 

 

ജോയ് കെ. മാത്യു, കൈലാഷ്, ശിവജി ഗുരുവായൂർ, സോഹൻ സീനുലാൽ, സാജു കൊടിയൻ, ലീലാ കൃഷ്ണൻ,  അംബിക മോഹൻ, പൗളി വത്സൻ, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസോ,അലന എന്നിവർ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ഇവരെ  കൂടാതെ  ഓസ്‌ട്രേലിയയിൽ മലയാളി കലാകാരന്മാരായ  ജോബിഷ്, മാർഷൽ, സാജു.ഷാജി ,മേരി,ഇന്ദു,രമ്യാ, ഷാമോൻ,ആഷ,ജയലക്ഷ്‍മി,ജോബി, സൂര്യ, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, ജിബി, സജിനി, റെജി,  എന്നിവരും വിവിധ കഥാപത്രങ്ങൾ അവതരിപ്പിക്കുന്നു. 

രസകരവും വ്യത്യസ്തവും ഹൃദയ സ്പർശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ്   ഗോസ്റ്റ് പാരഡെയ്‌സ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആദം കെ.അന്തോണി, സാലി മൊയ്ദീൻ (ഛായാഗ്രഹണം),എലിസബത്ത്, ജന്നിഫർ, മഹേഷ് ചേർത്തല (ചമയം ),മൈക്കിൾ മാത്സൺ, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം), ഡോ.രേഖാ റാണി,സഞ്ജു സുകുമാരൻ (സംഗീതം),ഗീത് കാർത്തിക, ബാലാജി (കലാ സംവിധാനം), ഷാബു പോൾ (നിശ്ചല  ഛായാഗ്രഹണം) സലിം ബാവ(സംഘട്ടനം), ലിൻസൺ റാഫേൽ (എഡിറ്റിങ്)  ടി.ലാസർ (സൗണ്ട് ഡിസൈനർ), കെ.ജെ. മാത്യു കണിയാംപറമ്പിൽ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ജിജോ ജോസ്,(ഫൈനാൻസ് കണ്ട്രോളർ )  ക്ലെയർ, ജോസ് വരാപ്പുഴ,       (പ്രൊഡക്ഷൻ കണ്ട്രോളർ ) രാധാകൃഷ്ണൻ ചേലേരി (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ) യൂണിറ്റ് (മദർലാന്റ് കൊച്ചി, മദർ വിഷൻ), കാമറ - (ലെൻസ്  മാർക്ക് 4 മീഡിയ  എറണാകുളം,മദർ വിഷൻ)ഷിബിൻ സി.ബാബു(പോസ്റ്റർ ഡിസൈൻ ) ഡേവിസ് വർഗ്ഗീസ്  (പ്രൊഡക്ഷൻ മാനേജർ) നിതിൻ നന്ദകുമാർ (അനിമേഷൻ ) പി. ആർ.സുമേരൻ( പി. ആർ. ഓ.)  എന്നിവരാണ് അണിയറ പ്രവർത്തകർ.നവംബറിൽ  ഓസ്ട്രേലിയയിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ  ഗോസ്റ്റ് പാരഡൈസ് ടൈറ്റിൽ സോങ്  റീലീസ് ചെയ്യും. പി.ആർ.ഒ പി.ആർ.സുമേരൻ.

 

movie update