മറാഠി നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു; ക്യാൻസറിനോട് പൊരുതി അന്ത്യം

മറാത്തി നടൻ അതുല്‍ പര്‍ചുരെ അന്തരിച്ചു. കാൻസർ രോഗത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം .കപിൽ ശർമ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനങ്ങൾ ഉൾപ്പെടെ നിരവധി ഹിന്ദി ടെലിവിഷൻ ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട അറിയപ്പെടുന്ന നടനായിരുന്നു.

author-image
Rajesh T L
New Update
athul

അതുല്‍ പര്‍ചുരെ

മറാത്തി  നടൻ  അതുല്‍ പര്‍ചുരെ  അന്തരിച്ചു. കാൻസർ രോഗത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം.കപിൽ ശർമ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനങ്ങൾ   ഉൾപ്പെടെ നിരവധി ഹിന്ദി ടെലിവിഷൻ ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട  അറിയപ്പെടുന്ന  നടനായിരുന്നു.
 ഒരു ടോക്ക് ഷോയിലാണ്  അതുല്‍ പര്‍ചുരെ   കരളിൽ   ട്യൂമർ ബാധിച്ചു  എന്ന്   വെളിപ്പെടുത്തിയത് .  വളരെ  വൈകിയുള്ള  ചികിത്സ മൂലം  അദ്ദേഹത്തിൻ്റെ   ആരോഗ്യ നിലയെ  അത്  കാര്യമായി ബാധിച്ചു.

 രോഗനിർണ്ണയത്തിനു ശേഷമുള്ള   ചികിത്സ    സങ്കീർണമായി.  അദ്ദേഹത്തിന്റെ    കരളിനെ  അത്  ബാധിക്കുകയും   പല  ആരോഗ്യ  പ്രശ്നങ്ങളിലെക്ക് അത്   നയിക്കുകയും ചെയ്തു. ചികിത്സ  പിഴവ്    അദ്ദേത്തിന്റെ   അവസ്ഥ വഷളാക്കി. പിന്നീട   നടക്കാനും  വ്യക്തമായി സംസാരിക്കാൻ  പോലും  കഴിയാതെയായി.

 സിനിമകളിലും ടെലിവിഷൻ  പരിപാടികളിലും  അതുല്‍ പര്‍ചുരെ   ഏറെ  ശ്രദ്ധേയനായിരുന്നു, പ്രത്യേകിച്ച് ഹാസ്യ പ്രകടനങ്ങളിൽ.ഷാരൂഖ് ഖാൻറെ  ബില്ലു, പാര്‍ട്ണര്‍, അജയ് ദേവ്ഗണിന്റെ ഓള്‍ദി ബെസ്റ്റ് എന്നീ സിനിമകളിൽ  അദ്ദേഹം  വേഷമിട്ടു.ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ വൈദഗ്ധ്യം   മറാത്തി വിനോദ വ്യവസായത്തിലെ പ്രിയപ്പെട്ട   വ്യക്തിയാക്കി.

actor maradi actor athul parchure