ആനിയമ്മയായി മഞ്ജു പിള്ള; 'സ്വർഗം' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഇൻസ്റ്റഗ്രാം പ്രൊഫൈൽ മാതൃകയിലുള്ള പോസ്റ്റർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.ഒരു റോബോട്ടും പോസ്റ്ററിലുണ്ട്.ഒക്ടോബറിലാകും ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്

author-image
Greeshma Rakesh
New Update
manju-pillai-movie-swargam-character-poster

manju pillai movie swargam character poster

'ഒരു സെക്കൻഡ് ക്ലാസ് യാത്ര'യുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം റെജിസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വർഗം'. ചിത്രത്തിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.‌ചിത്രത്തിൽ ആനിയമ്മയായെത്തുന്ന മഞ്ജുപിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.ഇൻസ്റ്റഗ്രാം പ്രൊഫൈൽ മാതൃകയിലുള്ള പോസ്റ്റർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.ഒരു റോബോട്ടും പോസ്റ്ററിലുണ്ട്.

ഒക്ടോബറിലാകും ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് 'സ്വർഗ' ത്തിൻറെ ചിത്രീകരണം പൂർത്തിയായത്.

സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, 'ജയ ജയ ഹേ' ഫെയിം കുടശനാട് കനകം, തുഷാര പിള്ള, 'ആക്ഷൻ ഹീറോ ബിജു' ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

എസ് ശരവണൻ ആണ് ഈ ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ബി. കെ. ഹരി നാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജിൻറോ ജോൺ, ലിസി കെ. ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസി കെ ഫെർണാണ്ടസിൻറെ കഥയ്ക്ക് റെജിസ് ആൻ്റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ - സംഭാഷണമെഴുതുന്നു.

എഡിറ്റിംഗ്: ഡോൺമാക്സ്, ഗായകർ: കെ.എസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി, വിതരണം സി എൻ ഗ്ലോബൽ മൂവീസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി, ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ്‌ മേനോൻ, കൊറിയോഗ്രാഫി: കല, പ്രൊഡക്ഷൻ കൺട്രോളർ: തോബിയാസ്, ഓഡിയോഗ്രാഫി : ആശിഷ് ജോസ് ഇല്ലിക്കൽ, കല: അപ്പുണ്ണി സാജൻ, മേക്കപ്പ്: പാണ്ഡ്യൻ,വസ്ത്രാലങ്കാരം: ക്രിയേറ്റീവ് ഡയറക്ഷൻ: റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: എ.കെ.രജിലേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി, പ്രോജക്ട് ഡിസൈനർ: ജിൻ്റോ ജോൺ, പ്രോജക്ട് കോ-ഓർഡിനേറ്റർ: സിജോ ജോസഫ് മുട്ടം, പ്രമോഷൻ കൺസൾട്ടൻ്റ് : ജയകൃഷ്ണൻ ചന്ദ്രൻ , അസോസിയേറ്റ് ഡയറക്ടർമാർ: ആൻ്റോസ് മാണി, രാജേഷ് തോമസ്, സ്റ്റിൽസ്: ജിജേഷ് വാടി, ഡിസൈൻ: ജിസൻ പോൾ, ഐടി സപ്പോർട്ട് & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്, ബിടിഎസ്: ജസ്റ്റിൻ ജോർജ്ജ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടൈൻമെൻറ്സ്, പിആർ‍ഒ: വാഴൂർ ജോസ്, എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.



malayalam cinema character poster manju pillai Swargam movie