മോഹൻലാൽ ചിത്രം എൽ360 ന്റെ അവസാന ഘട്ട ചിത്രീകരണം ചെന്നെയിൽ ആരംഭിച്ചു

മോഹൻലാലിന്റെ മൂന്നൂറ്റി അറുപതാമത്തെ ചിത്രം കൂടിയാണിത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹ​ൻലാൽ-ശോഭന ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

author-image
anumol ps
New Update
mohanlal new movie

 


രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ L360എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൻ്റെ അവസാന  ഘട്ട ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു.മോഹൻലാലിന്റെ മൂന്നൂറ്റി അറുപതാമത്തെ ചിത്രം കൂടിയാണിത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹ​ൻലാൽ-ശോഭന ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ചെന്നൈയിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് നിർമാതാവായ എം രഞ്ജിത്ത് പറഞ്ഞു.ചിത്രത്തിലെ അതിനിർണ്ണായകമായ ചില രംഗങ്ങളാണ് ചെന്നൈയിൽ ചിത്രീകരിക്കുന്നത്. ഇവിടുത്തെ ചിത്രീകരണം പൂർത്തിയായതിന് ശേഷം പാലക്കാട് വാളയാറിലായിരിക്കും അടുത്ത ചിത്രീകരണം ആരംഭിക്കുക. ഒരാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ചിത്രീകരണം. 
കമ്പം തേനി ഭാഗത്താണ് പിന്നീടുള്ള ചിത്രീകരണം. അതും പൂർത്തിയാക്കി ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനായ തൊടുപുഴയിലെത്തിയാണ് ചിത്രീകരണം പൂർത്തിയാകുന്നത്. റാന്നിയാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ. ഇരുപത്തിയഞ്ചു ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാകും.ക്ലൈമാക്സ് ഉൾപ്പെടെയുള്ള നിർണ്ണായകമായ രംഗങ്ങളാണ് ഈ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.നൂറ്റിപ്പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്.
സമീപകാല മോഹൻലാൽ സിനിമകളിലെ ഏറ്റം മികച്ച ആക്ഷൻ ത്രില്ലർ കൂടിയായിരിക്കും ഈ ചിത്രം.

സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ വലിയ തലങ്ങളിലേക്കു കൂടി സഞ്ചരിക്കുന്നു.സാധാരണക്കാരുടെ ജീവിത സമൂഹവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു. ബിനു പപ്പു, നന്ദു, ഇർഷാദ്, അർഷാബൈജു, തോമസ് മാത്യു, പ്രകാശ് വർമ്മ, കൃഷ്ണ പ്രഭ, അരവിന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കഥ- കെ.ആർ. സുനിൽ. തിരക്കഥ- തരുൺ മൂർത്തി, കെ.ആർ. സുനിൽ. ഛായാഗ്രഹണം. ഷാജികുമാർ. എഡിറ്റിംഗ് -നിഷാദ് യൂസഫ്. കലാ സംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് - പട്ടണം റഷീദ്. കോസ്റ്റ്യും - ഡിസൈൻ-സമീരാ സനീഷ്പ്രൊഡക്ഷൻ മാനേജർ -ശിവൻ പൂജപ്പുര '
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- രാജേഷ് മേനോൻ പ്രൊഡക്ഷൻ കൺട്രോളർ.ഡിക്സൻ പൊടുത്താസ്. പി ആർ ഒ വാഴൂർ ജോസ്.

mohanlal CHENNAI New movie