കങ്കുവ കേരളത്തിൽ 500 തിയേറ്ററുകളിൽ റിലീസ് ചെയ്യും;  ആദ്യ ഷോ പുലർച്ചെ നാലു മണിക്ക്

ചിത്രവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറങ്ങിയ ഓരോ പുതിയ വിവരവും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന തരത്തിലുള്ളതാണ്.

author-image
Anagha Rajeev
New Update
kanguva release

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിൻറെ സൂര്യ നായകനായ 'കങ്കുവ'. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറങ്ങിയ ഓരോ പുതിയ വിവരവും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന തരത്തിലുള്ളതാണ്. 'കങ്കുവ'യുമായി ബന്ധപ്പെട്ട പുതിയ വിവരമാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ച. വമ്പൻ റിലീസായാണ് 'കങ്കുവ' തിയേറ്ററുകളിൽ എത്തുക. കേരളത്തിലടക്കം നാല് മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേ സമയം 500 തിയേറ്ററുകളിൽ കേരളത്തിൽ 'കങ്കുവ' പ്രദർശിപ്പിക്കും.

ആന്ധ്രാപ്രദേശ്, തെലുഗാന, കർണാടക എന്നിവടങ്ങളിലും ഷോ പുലർച്ചെയുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ 14നാണ് ചിത്രത്തിൻറെ റിലീസ്. ഒരു നടനെന്ന നിലയിൽ 'കങ്കുവ' സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങൾ കങ്കുവ ഏതാണ്ട് 150 ദിവസത്തിൽ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകർക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു.

'കങ്കുവ' സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകർഷിച്ചിരുന്നു. 'കങ്കുവ' ഒന്നിനൊപ്പം രണ്ടാം ഭാഗത്തിൻറെയും കഥ പൂർത്തിയായിട്ടുണ്ട് എന്നും നിർമാതാവ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൻറെ ചിത്രീകരണം 2026ൽ തീർക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് കെ ജ്ഞാനവേൽ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

'കങ്കുവ' മുഴുവനായും താൻ കണ്ടുവെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ മദൻ കർക്കി വ്യക്തമാക്കിയിരുന്നു. 'കങ്കുവ' ചരിത്രമായി മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡബ്ബിംഗ് നടക്കുമ്പോൾ തനിക്ക് പല രംഗങ്ങളും കാണാനായിട്ടുണ്ട്. ഓരോ കാഴ്‌ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം.

കലയുടെ ചാരുത. കഥയുടെ ആഴം. ഇതിലെ സംഗീതം അതിൻറെ തലങ്ങൾ. സൂര്യയുടെ പ്രകടനമൊക്കെ ചിത്രത്തിൽ ചേരുമ്പോൾ തിയറ്ററിൽ മികച്ച അനുഭവമാകും. മികച്ച ആഖ്യാനത്തിന് സംവിധായകൻ സിവയ്‍ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. കഥാ തന്തു ഇങ്ങനെ വികസിപ്പിച്ച് തങ്ങളുടെ സ്വപ്‍നം യാഥാർഥ്യമാക്കിയതിന് നന്ദി എന്നും പറയുന്നു മദൻ കർക്കി. കങ്കുവ മനോഹരമായ ഒരു കലാസൃഷ്‍ടിയാണെന്നും പറയുകയാണ് മദൻ കർക്കി പറഞ്ഞു.

kanguva