കങ്കണയുടെ 'എമർജൻസി'യ്ക്ക് സെൻസർബോർഡിൻറെ പ്രദർശനാനുമതി

സെൻസർ ബോർഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് സിനിമയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്ന് നിർമാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സെൻസർ ബോർഡിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.

author-image
Anagha Rajeev
New Update
emergency

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് നായികയായെത്തുന്ന എമർജൻസിയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായി കങ്കണ റണൗട്ട് വ്യാഴാഴ്ച എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. സിനിമയുടെ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നു. 

സെൻസർ ബോർഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് സിനിമയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്ന് നിർമാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സെൻസർ ബോർഡിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.

സിനിമയ്ക്ക് പ്രദർശനാനുമതി ലഭിക്കാൻ ഏകദേശം 13 മാറ്റങ്ങളാണ് ബോർഡ് നിർദേശിച്ചത്. ഈ മാറ്റങ്ങൾ വരുത്തിയ ശേഷം സിനിമ തീയേറ്ററുകളിലെത്താൻ അനുമതി നൽകാമെന്ന് നിർമാതാക്കളോട് പുനഃപരിശോധനാക്കമ്മറ്റി അറിയിച്ചിരുന്നു. സിനിമയിലെ ഒരു ഡയലോഗിൽ ഭിന്ദ്രൻവാലയെ 'വിശുദ്ധൻ' അഥവാ 'സന്ത്' എന്ന് പരാമർശിക്കുന്നതുൾപ്പെടെയുള്ള ഒഴിവാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

emergency movie